മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള സൈനിക നടപടി തുടരവെ, പടിഞ്ഞാറന്‍ മിഡ്നാപ്പൂര്‍ ജില്ലയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി മാവോ വിമതര്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി അടിച്ചു കൊന്നു.
കോട്‌വാലി പൊലീസ് സ്റ്റേഷന് സമീപം ചന്ദ്ര പ്രദേശത്ത് നിന്നാണ് മാവോയിസ്റ്റുകള്‍ സിപിഎം പ്രവര്‍ത്തകരെ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോയ ശേഷം അടിച്ചു കൊന്നത്. ഗുരുചരന്‍ മഹാതോ, ബാരന്‍ മഹാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വികൃതമാക്കിയ മൃതദേഹങ്ങള്‍ തട്ടിക്കൊണ്ടു പോയ സ്ഥലത്തിന് അടുത്ത് നിന്ന് ശനിയാഴ്ച രാവിലെയാണ് കണ്ടെടുത്തത്.
ഒരു സംഘം മാവോ വിമതര്‍ സിപിഎം പ്രവര്‍ത്തകരെ വീടിനു പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ നശിപ്പിക്കുകയും ചെയ്തു.
മാവോ വിമതര്‍ക്ക് എതിരെ ജൂണ്‍ 18 മുതലാണ് ലാല്‍ഗഡിലും പരിസര പ്രദേശങ്ങളിലും സൈനിക നടപടികള്‍ ആരംഭിച്ചത്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ഗോത്ര വര്‍ഗക്കാരുടെ പിന്തുണയോടെ മാവോകള്‍ നവംബര്‍ മുതല്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. |