പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഡല്‍ഹിയില്‍ പച്ചക്കറി ‘പൊള്ളുന്നു’
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡല്‍ഹിയില്‍ പച്ചക്കറി ‘പൊള്ളുന്നു’
മണ്‍സൂണ്‍ മഴ ചതിച്ചതോടെ ഡല്‍ഹിയിലെ പച്ചക്കറിക്കടകളില്‍ വിലയുടെ ‘ചൂട്’ വര്‍ദ്ധിക്കുന്നു. പച്ചക്കറികളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ല എന്ന് റിപ്പോര്‍ട്ട്.

വടക്കേ ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തിലെ പ്രധാന ഇനങ്ങളായ സാവാളയ്ക്കും ഉരുളക്കിഴങ്ങിനും വില വര്‍ദ്ധിച്ചു. ഇപ്പോള്‍, സാവാള കിലോഗ്രാമിന് 20 രൂപയും ഉരുളക്കിഴങ്ങിന് 18 രൂപയും ആണ്. തക്കാളിയുടെ വില കിലോഗ്രാമിന് 38-40 ആയിക്കഴിഞ്ഞു.

മാസവരുമാനക്കാരെയും ഇടത്തരം വരുമാനക്കാരെയുമാണ് പച്ചക്കറിവില കൂടുന്നത് കൂടുതല്‍ ബാധിക്കുന്നത്. ഒരു കിലോ കോഴിക്ക് 130 രൂപ മാത്രമുള്ളപ്പോള്‍ ഒരു കിലോ ബീന്‍സിന് 80 രൂപ നല്‍കേണ്ടി വരുന്നത് പച്ചക്കറി ഉപേക്ഷിച്ച് മാംസാഹാരം ശീലമാക്കാന്‍ പ്രേരണയാവുന്നു എന്നും ഇടത്തരം വരുമാനക്കാര്‍ പരാതിപ്പെടുന്നു.

മഴ കുറവായത് മാത്രമല്ല ഇടനിലക്കാരായ വന്‍ പച്ചക്കറി വ്യാപാരികളും വിലവര്‍ദ്ധനയ്ക്ക് കാരണക്കാരാണെന്ന് ആരോപണം ഉയരുന്നുണ്ട്. കര്‍ഷകരില്‍ നിന്ന് വ്യാപാരികള്‍ നിസ്സാര വിലയ്ക്കാണ് പച്ചക്കറി വാങ്ങുന്നതെന്നും ആരോപണമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തവണ മണ്‍സൂണ്‍ മഴ ശരാശരിയിലും കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മണ്‍സൂണ്‍ മഴ താമസിക്കുന്നത് വടക്കേ ഇന്ത്യയിലെ സ്ഥിതി ഗതികള്‍ വഷളാക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗുജറാത്തിന് മദ്യം നല്‍കണമെന്ന് മല്യ
സാനിയക്കിനി ആരാധകരെ പേടിക്കേണ്ട!
ഇന്ത്യക്കാരെ ആക്രമിച്ചില്ലെന്ന് സര്‍ക്കാര്‍
പീഡനവിവാദം: തെളിവുണ്ടെന്ന് പൊലീസ്
ഇന്ത്യന്‍ ചരക്ക് കപ്പല്‍ തട്ടിയെടുത്തു
പാകിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സിംഗ്