അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആക്രമണത്തില്‍ ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു എന്ന പാകിസ്ഥാന്‍ വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ട് ഇന്ത്യ ശനിയാഴ്ച നിഷേധിച്ചു.
അഫ്ഗാനിസ്ഥാനില്‍ ഒരിടത്തും ഇന്ത്യക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം താലിബാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 18 പേരില്‍ ആറ് പേര്‍ ഇന്ത്യക്കാര്‍ ആണെന്നായിരുന്നു “ഡോണ്‍” ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കന്‍ കമ്പനിയുടെ ഉപവിഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കമ്പനിയാണ് ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖോസ്റ്റിനും പകിതയ്ക്കും ഇടയില്‍ റോഡ് നിര്‍മ്മാണം നടത്തിക്കൊണ്ടിരുന്ന കമ്പനി ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനത്തിന്റെ കേന്ദ്രം ആയിരുന്നു എന്ന് ഒരു താലിബാന്‍ വക്താവ് പറഞ്ഞതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെയും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിട്ടുണ്ട്. ഇത് അഫ്ഗാനിലെ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ പിന്തിരിപ്പിക്കാനായുള്ള തന്ത്രമായാണ് ഇന്ത്യ കണക്കാക്കുന്നത്. |