പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഇന്ത്യന്‍ ചരക്ക് കപ്പല്‍ തട്ടിയെടുത്തു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യന്‍ ചരക്ക് കപ്പല്‍ തട്ടിയെടുത്തു
സൊമാലിയന്‍ തുറമുഖ നഗരമായ ബൊസാസോയ്ക്ക് അടുത്ത് വച്ച് ഒരു ഇന്ത്യന്‍ ചരക്ക് കപ്പല്‍ കടല്‍ കൊള്ളക്കാര്‍ പിടിച്ചെടുത്തു. കപ്പലില്‍ 15 ഇന്ത്യന്‍ ജോലിക്കാര്‍ ഉണ്ടെന്ന് ശനിയാഴ്ച പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സൊമാലിയയുടെ വടക്ക്-കിഴക്കന്‍ പ്രദേശത്തെ ഭാഗിക സ്വയംഭരണ പ്രദേശമായ ബൊസാസ്കോയില്‍ നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ഇന്ത്യന്‍ കപ്പല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത് എന്ന് ഒരു ഓസ്ട്രേലിയന്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

യു എ ഇയില്‍ നിന്ന് കൊണ്ടുവന്ന പഞ്ചസാര സൊമാലിയ തുറമുഖത്ത് ഇറക്കിയ ശേഷം മടങ്ങുമ്പോഴാണ് കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്തത്.

സൌദി അറേബ്യയ്ക്കും സൊമാലിയയ്ക്കും ഇടയില്‍ സ്ഥിരമായി ചരക്ക് ഗതാഗതം നടത്തുന്ന കപ്പലാണ് കൊള്ളക്കാര്‍ പിടിച്ചെടുത്തത്. വ്യാപാര മേഖലയിലുള്ള തര്‍ക്കങ്ങളാവാം തട്ടിയെടുക്കലിന് പിന്നിലെന്ന് സംശയിക്കുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാകിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സിംഗ്
സര്‍ദാരിയെ നോവിക്കാന്‍ ആഗ്രഹിച്ചില്ല: സിംഗ്
അഫ്ഗാനില്‍ ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
“കസബിനെ പരിശീലിപ്പിച്ചത് മറീനുകള്‍‍”
ജഡ്ജിയെ തല്ലിയ അഭിഭാഷകര്‍ക്ക് നോട്ടീസ്
ഇന്ത്യയ്ക്ക് 12,000 കിലോമീറ്റര്‍ റോഡ് കൂടി