പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പാകിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സിംഗ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാകിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സിംഗ്
ഭീകരതയുടെ പാത വിട്ട് ഇന്ത്യയുമായി സൌഹൃദം സ്ഥാപിക്കാന്‍ പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ജി-8 രാജ്യങ്ങളോടും ജി-5 രാജ്യങ്ങളോടും ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്. ഇറ്റലിയില്‍ നിന്നുള്ള മടക്കയാത്രയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയ്ക്ക് നേരെയുള്ള ഭീകരാക്രമണങ്ങള്‍ അനുവദിക്കില്ല എന്നും ഉള്ള ഉറപ്പ് പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയുമായി ഈജിപ്തില്‍ വച്ച് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ ലഭിക്കും എന്ന് സിംഗ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യ ഭീകരതയുടെ ഇരയാണെന്നും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാവുന്നു എന്നതിന് തെളിവ് ഉണ്ടെന്നും ലോക നേതാക്കളെ ധരിപ്പിച്ചു. ഇവര്‍ ഇന്ത്യയുമായി സൌഹൃദം സ്ഥാപിക്കാന്‍ പാകിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തും എന്നും സിംഗ് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും വളരെ അടുത്ത അയല്‍ക്കാരാണ്. നമുക്ക് സുഹൃത്തുക്കളെ തെരഞ്ഞെടുക്കാം, എന്നാല്‍ അയല്‍ക്കാരെ പറ്റില്ല. ഇന്ത്യയുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ അയല്‍ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് കാംക്ഷിക്കുന്നത് എന്നും സിംഗ് പറഞ്ഞു.

പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍, മുംബൈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതും സ്വന്തം പ്രദേശത്തു നിന്ന് ഇന്ത്യക്കെതിരെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതും പാകിസ്ഥാനാണ് എന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ ഒബാമ ഭരണകൂടം ഇന്ത്യയോട് അനുകൂല നിലപാടില്‍ അല്ല എന്ന വീക്ഷണങ്ങള്‍ തെറ്റാണ്. ഒബാമയുമായി നിരവധി പ്രശ്നങ്ങള്‍ അനൌദ്യോഗികമായി ചര്‍ച്ച ചെയ്തു എന്നും അമേരിക്കന്‍ പ്രസിഡന്റിന് അനുകൂല നിലപാടാണ് ഇന്ത്യയോട് ഉള്ളതെന്നും സിംഗ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സര്‍ദാരിയെ നോവിക്കാന്‍ ആഗ്രഹിച്ചില്ല: സിംഗ്
അഫ്ഗാനില്‍ ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
“കസബിനെ പരിശീലിപ്പിച്ചത് മറീനുകള്‍‍”
ജഡ്ജിയെ തല്ലിയ അഭിഭാഷകര്‍ക്ക് നോട്ടീസ്
ഇന്ത്യയ്ക്ക് 12,000 കിലോമീറ്റര്‍ റോഡ് കൂടി
ഷിനെയെ അബു സലേം സഹായിക്കുമോ?