പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സര്‍ദാരിയെ നോവിക്കാന്‍ ആഗ്രഹിച്ചില്ല: സിംഗ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ദാരിയെ നോവിക്കാന്‍ ആഗ്രഹിച്ചില്ല: സിംഗ്
റഷ്യയില്‍ വച്ച് പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ വാക്കുകളിലൂടെ നോവിക്കണം എന്ന് ആഗ്രഹിച്ചിരുന്നില്ല എന്ന് പ്രധാനമന്ത്രി. ഇറ്റലിയില്‍ നിന്നുള്ള മടക്കയാത്രയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്മോഹന്‍ സിംഗ് ഇക്കാര്യം പറഞ്ഞത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് സര്‍ദാരിയോട് അത്തരത്തില്‍ പെരുമാറണമെന്ന് ആഗ്രഹിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍, മാധ്യമങ്ങളുടെ സാന്നിധ്യം മറന്നു പോവുകയായിരുന്നു എന്നും സര്‍ദാരിയെ മുറിപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നില്ല എന്നും സിംഗ് വെളിപ്പെടുത്തി.

കഴിഞ്ഞ മാസം, റഷ്യയിലെ യേകാറ്ററിന്‍ബര്‍ഗില്‍ വച്ച് ഷാംഗായ് കോ‌-ഓപ്പറേഷന്‍ ഉച്ചകോടിക്കിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. മുംബൈ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ആദ്യമായായിരുന്നു ഇരു നേതാ‍ക്കളും നേരില്‍ കണ്ടത്.

ഇരുവരും തമ്മിലുള്ള ചര്‍ച്ച തുടങ്ങും മുമ്പ് നേരില്‍ കണ്ടപ്പോള്‍ തന്നെ സിംഗ് സര്‍ദാരിയോട് ശക്തമായ ഭാഷയില്‍ സംസാരിച്ചിരുന്നു. മാധ്യമങ്ങളെ അവഗണിച്ചുകൊണ്ടുള്ള സിംഗിന്റെ അഭിപ്രായ പ്രകടനം സര്‍ദാരിയെ വിഷമവൃത്തത്തിലാക്കുകയും ചെയ്തു.

"താങ്കളെ കണ്ടതില്‍ സന്തോഷം. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന് പറയാനാണ് എന്നെ ജനങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്" , എന്നായിരുന്നു സിംഗ് സര്‍ദാരിയോട് പറഞ്ഞത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അഫ്ഗാനില്‍ ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
“കസബിനെ പരിശീലിപ്പിച്ചത് മറീനുകള്‍‍”
ജഡ്ജിയെ തല്ലിയ അഭിഭാഷകര്‍ക്ക് നോട്ടീസ്
ഇന്ത്യയ്ക്ക് 12,000 കിലോമീറ്റര്‍ റോഡ് കൂടി
ഷിനെയെ അബു സലേം സഹായിക്കുമോ?
പ്രതിമാ വിവാദം: മായയ്ക്ക് ആശ്വാസം