പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > “കസബിനെ പരിശീലിപ്പിച്ചത് മറീനുകള്‍‍”
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
“കസബിനെ പരിശീലിപ്പിച്ചത് മറീനുകള്‍‍”
മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിന്‍ കസബിനെ പര്‍ശീലിപ്പിച്ചത് പാകിസ്ഥാന്‍ നാവിക സേനയിലെ പ്രത്യേക വിഭാഗമായ മറീനുകളാണെന്ന് റിപ്പോര്‍ട്ട്. “ദ വീക്ക്” ആണ് കസബിനെക്കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കസബിനെ ചോദ്യം ചെയ്തപ്പോളാണ് മറീനുകള്‍ പരിശീലനം നല്‍കി എന്ന വിവരം വെളിപ്പെട്ടത് എന്ന് “ദ വീക്ക്” ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കസബിനും മുംബൈയില്‍ ആക്രമണം നടത്തിയ മറ്റ് ഒമ്പത് ഭീകരര്‍ക്കും വിവിധ ലഷ്കര്‍ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കിയിരുന്നു. ഭീകര കേന്ദ്രങ്ങളിലെ പരിശീലനത്തിനു ശേഷമാണ് മറീനുകള്‍ പരിശീലനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കസബിനും കൂട്ടാളികള്‍ക്കും ഭൂപടങ്ങള്‍ മനസ്സിലാക്കാനും നിരീക്ഷണങ്ങള്‍ നടത്താ‍നും പരിശീലനം ലഭിച്ചിരുന്നു. ഇവര്‍ക്ക് നഗരത്തിലെ യുദ്ധത്തിനും തട്ടിക്കൊണ്ടുപോകലിനും വെടിവയ്പ് നടത്തുന്നതിനുമുള്ള പ്രത്യേക പാഠ്യപദ്ധതികളും ഒരുക്കിയിരുന്നു.

26/11 ആക്രമണത്തിനു വളരെ മുമ്പ് തന്നെ ഭീകരര്‍ക്ക് തങ്ങളുടെ ആക്രമണ ലക്‍ഷ്യങ്ങളുമായി അടുത്ത് പരിചയിക്കാനുള്ള അവസരം ലഭിച്ചിരുന്നു എന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഇതിന് സൌകര്യമൊരുക്കിയത് സംഘത്തലവനായിരുന്ന ഇസ്മായില്‍ എന്ന ആളായിരുന്നു എന്ന് റോയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്ര പരിശീലന പദ്ധതിയുടെ തുടക്കത്തില്‍ കടലിലും പരിശീലനമുണ്ടായിരുന്നതായി കസബിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസത്തോളം പരിശീലനം നീണ്ടു എന്നും അവസാനം വിദഗ്ധ പരിശീലനം നല്‍കിയത് കൃത്രിമ ജലാശയത്തില്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജഡ്ജിയെ തല്ലിയ അഭിഭാഷകര്‍ക്ക് നോട്ടീസ്
ഇന്ത്യയ്ക്ക് 12,000 കിലോമീറ്റര്‍ റോഡ് കൂടി
ഷിനെയെ അബു സലേം സഹായിക്കുമോ?
പ്രതിമാ വിവാദം: മായയ്ക്ക് ആശ്വാസം
റയില്‍‌വെയില്‍ 1.7 ലക്ഷം ഒഴിവുകള്‍
എയര്‍ ഇന്ത്യ “ഓവര്‍ ലോഡ്” വിവാദത്തില്‍