ഇന്ത്യയില്‍ ഈ വര്‍ഷം പുതുതായി 12,000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി കമല്‍നാഥ് മുംബൈയില്‍ പറഞ്ഞു.
ഈ വര്‍ഷം ദേശീയ പാതയില്‍ 12,000 കിലോമീറ്റര്‍ നിര്‍മ്മാണം നടത്താനാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്. ഇതിന് ലക്ഷം കോടി രൂപ (21 ബില്യന്‍ ഡോളര്‍) ചെലവ് വരുമെന്നാണ് കണക്കാക്കുന്നത് എന്നും കമല്‍നാഥ് വെളിപ്പെടുത്തി.
ടോള്‍ പദ്ധതികളിലൂടെ റോഡ് നിര്‍മ്മാണം നടത്തുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനായി, യൂറോപ്പില്‍ ഉള്ളത് പോലെ പ്രത്യേക ടോള്‍ കമ്പനികള്‍ രൂപീകരിക്കാനും ലക്‍ഷ്യമിടുന്നതായി കമല്‍നാഥ് പറഞ്ഞു.
ഇന്ത്യയില്‍ ആകെ 3.4 ദശലക്ഷം കിലോമീറ്റര്‍ നീളമുള്ള റോഡ് ശൃംഖലയാണ് ഉള്ളത്. ഇതില്‍ 70,000 കിലോമീറ്റര്‍ ദേശീയ പാതയില്‍ ഉള്‍പ്പെടുന്നു. ദിവസവും 20 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുക എന്നതാണ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി. |