പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഷിനെയെ അബു സലേം സഹായിക്കുമോ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഷിനെയെ അബു സലേം സഹായിക്കുമോ?
ബലാത്സംഗ കേസില്‍ പെട്ട് ആര്‍തര്‍ റോഡ് ജയിലിലെ ഒന്നാം ബാരക്കില്‍ കഴിയുന്ന ബോളിവുഡ് താരം ഷിനെ അഹൂജ അതേ ജയിലില്‍ കഴിയുന്ന അധോലോക നായകന്‍ അബു സലേമിന്റെ സഹായം സ്വീകരിക്കുമോ? മണ്‍സൂണ്‍ മഴയെ തുടര്‍ന്ന് താരം കഴിയുന്ന ഒന്നാം ബാരക്കില്‍ വെള്ളക്കെട്ട് ഉണ്ടായതാണ് ഇത്തരത്തില്‍ ആളുകളെ ചിന്തിപ്പിക്കുന്നത്.

മുംബൈയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മണ്‍സൂണ്‍ മഴ കോരിച്ചൊരിഞ്ഞതാണ് ഷിനെയ്ക്ക് പ്രശ്നമായത്. ബാരക്ക് ഒന്നില്‍ ആറ് ഇഞ്ചോളം വെള്ളം കയറി എന്ന് ജയില്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കുറച്ചുകൂടി വൃത്തിയുള്ള ഒരു സ്ഥലം നേടിയെടുക്കാന്‍ ഷിനെ ശ്രമിക്കുമെന്നാണ് സൂചന. ഇതിനായി, ജയിലില്‍ വച്ച് പരിചയപ്പെട്ട അധോലോക നായകന്‍ അബു സലേമിന്റെ ‘പിടിപാട്‘ വേണമെങ്കിലും ഷിനെ ഉപയോഗിച്ചേക്കാം എന്നാണ് ജയില്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.

ആര്‍തര്‍ റോഡ് ജയിലിലാണ് ഷിനെയും അബു സലേമും കഴിയുന്നത്. പ്രാതലിനും ഉച്ചഭക്ഷണ സമയത്തും തമ്മില്‍ കാണുമ്പോള്‍ ഇരുവരും സംസാരിക്കാറും ഉണ്ട്. അബുസലേമിന് ബോളിവുഡ് സിനിമയിലുള്ള താല്‍പ്പര്യമാണത്രേ ഇരുവരെയും അടുപ്പിക്കുന്നത്.

വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് ഷിനെ അറസ്റ്റിലായത്. ഷിനെയും ഭാര്യയും ബലാത്സംഗ ആരോപണം നിഷേധിച്ചിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്രതിമാ വിവാദം: മായയ്ക്ക് ആശ്വാസം
റയില്‍‌വെയില്‍ 1.7 ലക്ഷം ഒഴിവുകള്‍
എയര്‍ ഇന്ത്യ “ഓവര്‍ ലോഡ്” വിവാദത്തില്‍
ഗുജറാത്ത് വ്യാജമദ്യ ദുരന്തം: മരണം 107 ആയി
26/11: വ്യക്തമായ തെളിവുണ്ടെന്ന് ഇന്ത്യ
“സാനിയ മാനിയ”, ഒരാള്‍ കൂടി പിടിയില്‍