പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > റയില്‍‌വെയില്‍ 1.7 ലക്ഷം ഒഴിവുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റയില്‍‌വെയില്‍ 1.7 ലക്ഷം ഒഴിവുകള്‍
ഇന്ത്യന്‍ റയില്‍‌വെയില്‍ 1.7 ലക്ഷം ഒഴിവുകള്‍ ഉണ്ടെന്ന് കേന്ദ്ര റയില്‍‌വെ മന്ത്രി മമത ബാനര്‍ജി. നിലവിലുള്ള തെരഞ്ഞെടുക്കല്‍ പ്രക്രിയയുടെ അവലോകനം നടത്തിയ ശേഷം ഒഴിവുകള്‍ നികത്തുമെന്ന് മമത വെള്ളിയാഴ്ച രാജ്യസഭയെ അറിയിച്ചു.

മഹാരാഷ്ട്ര, കര്‍ണാടക, ഗുവാഹതി തുടങ്ങിയ ഇടങ്ങളില്‍ ആര്‍ ആര്‍ ബി പരീക്ഷകളെ സംബന്ധിച്ച് പ്രാദേശിക വാദം നിലനില്‍ക്കുന്നുണ്ട്. തെരഞ്ഞെടുക്കല്‍ പ്രക്രിയ അവലോകനം നടത്തി പഴുതുകള്‍ അടച്ച ശേഷം ഒഴിവുകള്‍ നികത്തും, മമത ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

റയില്‍‌വെയില്‍ മൊത്തം 15,66,964 തൊഴിലാളികളെ നിയമിക്കാന്‍ കഴിയും. ഇതില്‍, 1,72,444 ഒഴിവുകള്‍ ആണ് ഇപ്പോഴുള്ളത്. ഗ്രൂപ്പ് “സി”യില്‍ 1,12,566 ഉം ഗ്രൂപ്പ് “ഡി”യില്‍ 58,329 ഉം ഒഴിവുകള്‍ ഉണ്ട്. “എ”, “ബി” എന്നീ ഗ്രൂപ്പുകളില്‍ 1,549 ഒഴിവകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും മമത പറഞ്ഞു.

ഗ്രൂപ്പ് “സി”യില്‍ പട്ടിക ജാതിക്കാരുടെ 1,814 ഒഴിവുകളും പട്ടിക വര്‍ഗക്കാരുടെ 1,688 ഒഴിവുകളും നികത്താനുണ്ട്. എന്നാല്‍, “എ”, “ബി” ഗ്രൂപ്പുകളില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ള ഒഴിവുകള്‍ നികത്താനില്ല എന്നും മമത പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എയര്‍ ഇന്ത്യ “ഓവര്‍ ലോഡ്” വിവാദത്തില്‍
ഗുജറാത്ത് വ്യാജമദ്യ ദുരന്തം: മരണം 107 ആയി
26/11: വ്യക്തമായ തെളിവുണ്ടെന്ന് ഇന്ത്യ
“സാനിയ മാനിയ”, ഒരാള്‍ കൂടി പിടിയില്‍
സര്‍ദാരിയുടെ പരാമര്‍ശം സ്വാഗതാര്‍ഹം: തരൂര്‍
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന് ബിജെപി