പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സ്വവര്‍ഗ രതി: കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വവര്‍ഗ രതി: കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
സ്വര്‍ഗ രതി നിയമാനുസൃതമാക്കിയ നടപടി സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി 12 ദിവസത്തെ സമയം അനുവദിച്ചു. സ്വവര്‍ഗ രതിയെ നിയമാനുസൃതമാക്കി കൊണ്ട് ഡല്‍ഹി ഹൈക്കോടതി നടത്തിയ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സുരേഷ് കുമാര്‍ കൌശല്‍ എന്ന ജ്യോതിഷിയാണ് ഹര്‍ജി നല്‍കിയത്.

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട്‌ ഡല്‍ഹി ഹൈക്കോടതിയ സമീപിച്ച നാസ്‌ ഫൗണ്ടേഷനോടും ഇവരെ പിന്തുണച്ച മറ്റ്‌ സംഘടനകളോടും നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ പി സദാശിവം എന്നിവരടങ്ങിയ ബഞ്ചാണ്‌ അപ്പീല്‍ പരിഗണിച്ചത്‌.

ജൂലൈ രണ്ടിനാണ് പരസ്പര സമ്മതത്തോടെയുള്ള മുതിര്‍ന്നവരുടെ സ്വവര്‍ഗരതിയെ ഹൈക്കോടതി നിയമാനുസൃതമാക്കിയത്. നേരത്തെ, സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമായാണ് കണ്ടിരുന്നത്. ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാമായിരുന്ന കുറ്റമായിരുന്നു ഇത്. സര്‍ക്കാരിന്‍റെ നിലപാട് അറിഞ്ഞ ശേഷം സ്വവര്‍ഗ രതി നിയമാനുസൃതമാക്കുന്ന കാര്യം സുപ്രീം കോടതി പരിഗണിക്കുമെന്നാണ് സൂചന.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്വവര്‍ഗം: സുപ്രീം കോടതി ഇന്നു പരിഗണിച്ചേക്കും
അമര്‍നാഥ്: ഹെലികോപ്ടര്‍ ഇടിച്ചിറക്കി
പന്നിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു
സരബ്ജിത് ബലിയാട്: അഭിഭാഷകന്‍
യു എന്‍: ഇന്ത്യയ്ക്ക് ബ്രിട്ടന്‍റെ പിന്തുണ
തീരദേശങ്ങളില്‍ സുരക്ഷ ശക്തമാക്കും: ചിദംബരം