പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സ്വവര്‍ഗം: സുപ്രീം കോടതി ഇന്നു പരിഗണിച്ചേക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വവര്‍ഗം: സുപ്രീം കോടതി ഇന്നു പരിഗണിച്ചേക്കും
സ്വവര്‍ഗ രതിയെ നിയമാനുസൃതമാക്കി കൊണ്ട് ഡല്‍ഹി ഹൈക്കോടതി നടത്തിയ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിച്ചേക്കും. സുരേഷ് കുമാര്‍ കൌശല്‍ എന്ന ജ്യോതിഷിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സ്വവര്‍ഗാനുരാഗികളുടെ എല്ലാവിധ പ്രവര്‍ത്തികളും അസ്വാഭാവികമാണെന്നും അവ അനുവദിക്കരുത് എന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. ജൂലൈ രണ്ടിനാണ് പരസ്പര സമ്മതത്തോടെയുള്ള മുതിര്‍ന്നവരുടെ സ്വവര്‍ഗരതിയെ ഹൈക്കോടതി നിയമാനുസൃതമാക്കിയത്.

നേരത്തെ, സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമായാണ് കണ്ടിരുന്നത്. ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാമായിരുന്ന കുറ്റമായിരുന്നു ഇത്.

അസ്വാഭാവിക പ്രവര്‍ത്തികളുടെ പരിണിതഫലം ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. മൃഗങ്ങള്‍ പോലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നില്ല എന്നും കൌശല്‍ ചൂണ്ടിക്കാണിക്കുന്നു.

ഡല്‍ഹി ഹൈക്കോടതി വിധി എച്ച് ഐ വി വൈറസ് പകരാന്‍ കാരണമാവും. അസ്വാഭാവിക ശാരീരിക ബന്ധത്തിലൂടെ എച്ച് ഐ വി പകരുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കൌശല്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍, മൃഗങ്ങളുമായി ലൈംഗിക ബന്ധം പുലര്‍ത്താനുള്ള നിയമപരമായ അനുവാദവും ആളുകള്‍ ഭാവിയില്‍ ആവശ്യപ്പെട്ടേക്കാമെന്നും കൌശല്‍ പറയുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അമര്‍നാഥ്: ഹെലികോപ്ടര്‍ ഇടിച്ചിറക്കി
പന്നിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു
സരബ്ജിത് ബലിയാട്: അഭിഭാഷകന്‍
യു എന്‍: ഇന്ത്യയ്ക്ക് ബ്രിട്ടന്‍റെ പിന്തുണ
തീരദേശങ്ങളില്‍ സുരക്ഷ ശക്തമാക്കും: ചിദംബരം
എം പിമാര്‍ക്ക് അദ്വാനിയുടെ മാര്‍ഗരേഖ