മുംബൈയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിര്‍മ്മിച്ച ബാന്ദ്ര - വോര്‍ളി കടല്‍പ്പാലത്തില്‍ ആദ്യ വാഹനാപകടം. ചൊവാഴ്ച വൈകീട്ട് രണ്ട് കാറുകള്‍ തമ്മിലാണ് പാലത്തില്‍ വച്ച് കൂട്ടിയിടിച്ചത്. കഴിഞ്ഞയാഴ്ചയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. സംഭവം നടന്ന് മിനുട്ടുകള്‍ക്കകം രണ്ട് വാഹനങ്ങളും പാലത്തില്‍ നിന്ന് നീക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
സംഭവം നടന്നയുടനെ തന്നെ ഇരു കാറുകളും പാലത്തിന്‍റെ അരികിലേക്ക് മാറ്റിയതിനാല്‍ ഗതാഗത തടസമുണ്ടായില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ ലക്‍ഷ്യമിട്ടാണ് പാലം നിര്‍മ്മിച്ചത്. |