പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ജീവന് ഭീഷണി ഉണ്ടെന്ന് വരുണ്‍ ഗാന്ധി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജീവന് ഭീഷണി ഉണ്ടെന്ന് വരുണ്‍ ഗാന്ധി
അധോലോകത്ത് നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് വരുണ്‍ ഗാന്ധി. ഞായറാഴ്ചയാണ് വരുണ്‍ വധഭീഷണി നേരിടുകയാണെന്ന് വെളിപ്പെടുത്തിയത്.

ഛോട്ടാ ഷക്കീല്‍ സംഘത്തിലെ ആറ് ‘ഷാര്‍പ്പ് ഷൂട്ടര്‍‘മാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് അടുത്ത ദിവസമാണ് വരുണ്‍ തനിക്ക് അധോലോകത്ത് നിന്ന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തുന്നത്. അറസ്റ്റിലായ അധോലോക സംഘാംഗങ്ങള്‍ വരുണിനെ ലക്‍ഷ്യമിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടാം തവണയാണ് തന്നെ വധിക്കാന്‍ ഗൂഡാലോചന നടക്കുന്നത്. എന്നാല്‍, ഇത്തരം ഭീഷണികള്‍ മൂലം ഭയപ്പെടില്ല എന്നും ഇത്തരം പ്രവര്‍ത്തികള്‍ ഭീരുത്വമാണെന്നും വരുണ്‍ഗാന്ധി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഷക്കീലിന്റെ പ്രധാന സഹായിയായ റഷീദ് മലബാറി ബാംഗ്ലൂരില്‍ പൊലീസ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വരുണ്‍ ഗാന്ധിയെ വധിക്കാന്‍ എത്തിയതാണെന്ന് സമ്മതിച്ചിരുന്നു.

വരുണിന് കൂടുതല്‍ ശക്തമായ സുരക്ഷ നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ എക്സ്-വിഭാഗത്തിലുള്ള സുരക്ഷയാണ് വരുണിന് നല്‍കി വരുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സമ്മതത്തോടെയും ബന്ധപ്പെട്ടിട്ടില്ല: ഷിനെയുടെ അഭിഭാഷകന്‍
എല്ലാ ചരിത്ര സ്മാരകങ്ങള്‍ക്കും സംരക്ഷണം
വോട്ടിംഗ് യന്ത്രം വേണ്ടെന്ന് അദ്വാനി
ഇന്ത്യയില്‍ 129 പേര്‍ക്ക് പന്നിപ്പനി
മുംബൈ മഴയില്‍ മുങ്ങുന്നു
മലയാളിപ്പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി