പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മലയാളിപ്പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മലയാളിപ്പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി
ആന്ധ്രാപ്രദേശില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ എംഎല്‍എ മാനഭംഗപ്പെടുത്തിയതായി പരാതി. വെസ്റ്റ് ഗോദാവരിയിലെ നിദഡാവൊലുവിലെ സ്പ്രുഹ നഴ്സിംഗ് കൊളെജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികളെ ടിഡിപി എം എല്‍ എയായ ടി വി രാമറാവു മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം. ഒരു വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതായും രാമറാവുവിനെതിരെ പരാതിയുണ്ട്.

നാല് വിദ്യാര്‍ത്ഥിനികളാണ് രാമറാവുവിനെതിരെ സംസ്ഥാന ആഭ്യന്തര മന്ത്രി സബിത ഇന്ദിര റെഡ്ഡിക്ക് പരാതി നല്‍‌കിയിരിക്കുന്നത്. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് വിദ്യാര്‍ഥിനികള്‍ മാനഭംഗത്തിനിരയായതെന്ന് പറയപ്പെടുന്നു.

ആന്ധ്രയിലെ കോണ്‍‌ഗ്രസ് മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ നടത്തുന്ന സാക്ഷി ടെലിവിഷന്‍ ചാനലാണ് ആദ്യമായി ഈ വാര്‍ത്ത പുറത്ത് വിട്ടത്. സ്പ്രുഹ നഴ്സിംഗ് കൊളെജില്‍ പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിനിയെ എം എല്‍ എ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഈ കേസ് ആളിക്കത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് രാമറാവു മാനഭംഗപ്പെടുത്തി എന്നാരോപിച്ച് മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ രംഗത്ത് വന്നിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം എത്തിയാണ് വിദ്യാര്‍ത്ഥിനികള്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ പഠിച്ചിരുന്ന നഴ്സിംഗ് കൊളേജ് രാമറാവുവിന്റേതാണ്.

ഇതിനിടെ, തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനും ടി ഡി പിയെ കരിവാരിത്തേക്കാനുമാണ് കോണ്‍‌ഗ്രസ് മുഖ്യനും അദ്ദേഹത്തിന്റെ ചാനലും ശ്രമിക്കുന്നതെന്ന് രാമറാവു ആരോപിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിക്കുന്നതില്‍ പ്രതിഷേധിച്ച് രാമറാവുവും കുടുംബവും നിരാഹാര സമരത്തിലാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പിഎഫ്‌ പലിശ നിരക്ക് കുറയ്ക്കില്ല
ഹൌറ: ബസ് പാളത്തിലേക്ക് വീണ് 10 മരണം
സ്വവര്‍ഗ രതിക്കെതിരെ ലാലു പ്രസാദ്
ജയയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം: രാജ
ഷോപിയാന്‍: വീണ്ടും പോസ്റ്റ്മാര്‍ട്ടത്തിന് ഉത്തരവ്
കാണ്ടമാലില്‍ കേന്ദ്ര സേന തുടരും