പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ജയയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം: രാജ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജയയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം: രാജ
വ്യാജ മാര്‍ക്ക് ഷീറ്റ് കേസില്‍ താന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ജയലളിതയുടെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവും ആണെന്ന് കേന്ദ്ര മന്ത്രി എ രാജ.

തിങ്കളാഴ്ചയാണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് രഘുപതി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മാര്‍ക്ക് ഷീറ്റ് തിരുത്തിയ കേസില്‍ ഒരു വിദ്യാര്‍ത്ഥിക്കും ഡോക്ടര്‍ ആയ പിതാവിനും ജാമ്യം നല്‍കുന്നതിന് ഒരു കേന്ദ്രമന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍.

ഇതേ തുടര്‍ന്ന്, രാജയാണ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്നും രാജയുടെ ജില്ലയില്‍ നിന്നുള്ള ഡോ. കൃഷ്ണമൂര്‍ത്തിയും മകന്‍ കിരുബ ശ്രീധറുമാണ് കേസിലെ പ്രതികള്‍ എന്നും എഐഡിഎംകെ അധ്യക്ഷ ജയലളിത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഡോ. കൃഷ്ണമൂര്‍ത്തിയെ അറിയുമോ എന്ന് മാധ്യമ ലേഖകര്‍ ചോദിച്ചപ്പോള്‍ “ഏത് കൃഷ്ണമൂര്‍ത്തി” എന്ന് രാജ പൊട്ടിത്തെറിക്കുകയായിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചതിന് ജയലളിതയ്ക്കെതിരെ നിയമ നടപടിക്ക് മുതിരുമോ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചതും ഇല്ല.

എന്നാല്‍, പേരാംബലൂരില്‍ രാജയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥന്‍ ഡോ. കൃഷ്ണമൂര്‍ത്തി ആണെന്നും ഇരുവരും തമ്മില്‍ അടുത്ത പരിചയം ഉണ്ടെന്നും കഴിഞ്ഞ ദിവസം ജയലളിത ആരോപിച്ചിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഷോപിയാന്‍: വീണ്ടും പോസ്റ്റ്മാര്‍ട്ടത്തിന് ഉത്തരവ്
കാണ്ടമാലില്‍ കേന്ദ്ര സേന തുടരും
ജമ്മു: ആറ് ഭീകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
സ്വവര്‍ഗം: ലൈംഗിക തൊഴിലാളികള്‍ എതിര്‍ക്കുന്നു
മെല്‍ബണില്‍ സൌഹാര്‍ദ്ദ റാലി നടത്തും
സ്വവര്‍ഗം: ഇനി പ്രധാനമന്ത്രിയുടെ തീരുമാനം