ജമ്മു കശ്മീരില്‍ ഗുരേസില്‍ മഞ്ഞുമലയിടിഞ്ഞു വീണ് മരിച്ച ആറ് ഭീകരരുടെ മൃതദേഹങ്ങള്‍ സൈന്യം കണ്ടെടുത്തു. മൂന്ന് മാസത്തെ പ്രയത്ന ഫലമായിട്ടാണ് മൃതദേഹങ്ങള്‍ വീണ്ടെടുത്തത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. എട്ടോളം ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് കരുതുന്നത്.
മൃതദേഹങ്ങളുടെ സമീപത്തു നിന്നും ആറ് എ കെ-47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. മാസങ്ങളായി തുടരുന്ന പ്രതികൂല കാലാവസ്ഥയാണ് സൈനിക തെരച്ചില്‍ നീളാന്‍ കാരണമായത്.
വടക്കന്‍ കശ്മീരിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുടെ സംഘത്തില്‍ അവശേഷിക്കുന്നവരുടെ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായും സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നു. |