പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സ്വവര്‍ഗം: ലൈംഗിക തൊഴിലാളികള്‍ എതിര്‍ക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വവര്‍ഗം: ലൈംഗിക തൊഴിലാളികള്‍ എതിര്‍ക്കുന്നു
സ്വവര്‍ഗ ലൈംഗികതയെ നിയമാനുസൃതമാക്കിയ കോടതി വിധിക്കെത്തിരെ ലൈംഗികത്തൊഴിലാളികള്‍ രംഗത്ത്. ഇതിനെതിരെ 'ഭാരതീയ പതിത ഉദ്ധാര്‍ സഭ' എന്ന സംഘടന നിയമ മന്ത്രി വീരപ്പ മൊയ്‌ലിക്ക് കത്ത് അയയ്ക്കുകയും ചെയ്തു.

സ്വവര്‍ഗ ലൈംഗികതയെ നിയമാനുസൃതമാക്കുന്ന നടപടിയെ എതിര്‍ക്കുന്നു എന്നും നിയമ വകുപ്പ് എതിര്‍പ്പിനെ ഗൌരവതരമായി കണ്ടില്ല എങ്കില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സംഘടനാ വക്താക്കള്‍ പറയുന്നു.

ലൈംഗികത്തൊഴിലിന് നിയമപരമായ അംഗീകാരം നല്‍കാത്തതിനെയും സംഘടന വിമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അസ്വാഭാവിക ശാരീരിക ബന്ധത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തുന്നു.

ഇന്ത്യയില്‍ രണ്ടര ദശലക്ഷം ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് മൂന്ന് ലക്ഷത്തോളം വേശ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യാഴാഴ്ചയാണ് സ്വവര്‍ഗ ലൈംഗികതയ്ക്ക് നിയമ സംരക്ഷണം നല്‍കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇതെ തുടര്‍ന്ന്, രാജ്യത്തെ വിവിധ സ്വവര്‍ഗ പ്രേമികളുടെ സംഘടകള്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മെല്‍ബണില്‍ സൌഹാര്‍ദ്ദ റാലി നടത്തും
സ്വവര്‍ഗം: ഇനി പ്രധാനമന്ത്രിയുടെ തീരുമാനം
"മമതാജി ഇത് അസൂയയല്ലേ?" - ലാലു
റയില്‍ ബജറ്റ് സങ്കല്‍പ്പം അടിസ്ഥാനമാക്കി: ബിജെപി
വരുണ്‍: കുറ്റപത്രം തയ്യാറാക്കാന്‍ നിര്‍ദ്ദേശം
ഷിനെ: ജാമ്യവാദം കേള്‍ക്കല്‍ മാറ്റി