ഡല്‍ഹി ഹൈക്കൊടതി വിധി പ്രകാരം 377 ആം വകുപ്പ് ഭേദഗതി വരുത്തണോ വേണ്ടയോ എന്ന് ഇനി തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.ആഭ്യന്തര മന്ത്രി പി ചിദംബരം, ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്, നിയമ മന്ത്രി വീരപ്പ മൊയ്‌ലി എന്നിവര്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കൊടതി വിധി അവലോകനം ചെയ്തിരുന്നു. മന്ത്രിമാര്‍ ഉടന്‍ തന്നെ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.വ്യാഴാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി ചരിത്രപരമായ വിധി പ്രഖ്യാപനം നടത്തിയത്. ഉഭയകക്ഷി സമ്മതത്തോടെ ഒരേലിംഗത്തിലുള്ള പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ശാരീരിക ബന്ധം പുലര്‍ത്തുന്നത് കുറ്റകരമല്ല എന്നായിരുന്നു കോടതി വിധി. എല്ലാ പൌരന്‍മാര്‍ക്കും ഉള്ളതു പോലെയുള്ള അവകാശം സ്വവര്‍ഗ അനുരാഗികള്‍ക്കും ഉണ്ടെന്നു കോടതി നിരീക്ഷിക്കുകയും 377 ആം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.സ്വവര്‍ഗ അനുരാഗത്തെ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന 377 ആം വകുപ്പ് ഭേദഗതി വരുത്താന്‍ സര്‍ക്കാരും ഗൌരവമായി ആലോചിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഡല്‍ഹി ഹൈക്കോടതി വിധി വന്നിരിക്കുന്നത്. |