ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷിനെ അഹൂജയുടെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജൂലൈ ഏഴിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഷിനെയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ പതിനാറ് വരെ നീട്ടിയിരുന്നു. ജൂണ്‍ 18 മുതല്‍ താരം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് വീട്ട് ജോലിക്കാരിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ ഷിനെയെ ജൂണ്‍ 15 ന് ആണ് അറസ്റ്റ് ചെയ്തത്. ഷിനെയും ഭാര്യയും ബലാത്സംഗ ആരോപണം നിഷേധിച്ചിരുന്നു.
ഡിഎന്‍എ ടെസ്റ്റും വൈദ്യ പരിശോധനയും ബലാത്സംഗം നടന്നതായുള്ള ആരോപണം ശരിവയ്ക്കുന്നു എന്നാണ് സൂചന. എന്നാല്‍, ജോലിക്കാരിയുടെ സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് ഷിനെയുടെ വാദം. കേസ് അതിവേഗ കോടതിക്ക് നല്‍കുമെന്നും ബലാത്സംഗത്തിനിരയായ യുവതിയെ പുനരധിവസിപ്പിക്കും എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ പറഞ്ഞിട്ടുണ്ട്. |