പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > 57 പുതിയ ട്രെയിനുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
57 പുതിയ ട്രെയിനുകള്‍
റയില്‍‌വെ പുതിയ 57 ട്രെയിന്‍ സര്‍‌വീസുകള്‍ കൂടി തുടങ്ങുമെന്ന് റയില്‍‌വെ മന്ത്രി മമതാ ബാനര്‍ജി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ഇതില്‍ എട്ടെണ്ണം കേരളത്തിനാണ്.

രാജ്യത്ത് 309 റയില്‍‌വെ സ്റ്റേഷനുകള്‍ വികസിപ്പിക്കും. 50 റയില്‍‌വെ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതാക്കും. ഇതില്‍ എറണാകുളവും തിരുവനന്തപുരവും ഉള്‍പ്പെടുന്നു.

രാജ്യത്ത് പുതിയ 3000 റയില്‍‌വെ ടെര്‍മിനലുകള്‍ ആരംഭിക്കും. എല്ലാ പ്രധാന റയില്‍‌വെ സ്റ്റേഷനുകളിലും ബഹുമുഖ സൌകര്യമുള്ള കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കും. ഇതില്‍ പാര്‍ക്കിംഗ് സൌകര്യം, മെഡിക്കല്‍ ഷോപ്പുകള്‍, ഇന്റര്‍ നെറ്റ് കഫേകള്‍, ടോയ്‌ലറ്റ് എന്നിവ ഒരുക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

തിരുവനന്തപുരം അടക്കം 275 മെട്രോ റയില്‍‌വെ ആശുപത്രികള്‍ ആരംഭിക്കും. എറണാകുളം-ഡല്‍ഹി ഉള്‍പ്പെടെ 12 അതിവേഗ ട്രെയിന്‍ സര്‍‌വീസുകള്‍ ആരംഭിക്കും എന്നും മമത ബാനര്‍ജി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പോസ്റ്റ് ഓഫീസുകള്‍ വഴി ട്രെയിന്‍ ടിക്കറ്റ്
യാത്രാ-ചരക്ക് നിരക്കുകളില്‍ മാറ്റമില്ല
പാവപ്പെട്ടവര്‍ക്ക് 25 രൂപയുടെ പാസ്
സ്വവര്‍ഗം: സൈബര്‍ യുദ്ധം തുടരുന്നു
പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 120 ആയി
റയില്‍‌വേ ബജറ്റ് ഇന്ന്