പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സ്വവര്‍ഗം: സൈബര്‍ യുദ്ധം തുടരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വവര്‍ഗം: സൈബര്‍ യുദ്ധം തുടരുന്നു
സ്വവര്‍ഗ രതിക്ക് നിയമപരമായ പിന്തുണ നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിക്ക് നെറ്റ് ഉപയോക്താക്കളില്‍ നിന്നും സമ്മിശ്ര പ്രതികരണം. നെറ്റില്‍ ഇതു സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങള്‍ തുടരുകയാണ്.

ഒരു വിഭാഗം നെറ്റ് ഉപയോക്താക്കള്‍ ഇത് ചരിത്രപരമായ വിധിയാണെന്ന് ഉദ്ഘോഷിക്കുന്നു. എന്നാല്‍, സ്വവര്‍ഗ രതി നിയമാനുസൃതമാക്കിയതിനെ എതിര്‍ക്കുന്നവര്‍ വിധി അസ്വാഭാവികമാണെന്നും ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണെന്നും ഉള്ള വാദഗതി ഉയര്‍ത്തുന്നു.

ബ്ലോഗുകളിലും മാധ്യമ വെബ്സിറ്റുകളിലുമാണ് സ്വവര്‍ഗ രതിയെ ചൂടുള്ള ചര്‍ച്ച വിഷയമാക്കി മാറ്റിയിരിക്കുന്നത്.

ലൈംഗിക ചായ്‌വ് നോക്കാതെ എല്ലാ മനുഷ്യരെയും അംഗീകരിക്കുന്ന വിധിയാണ് ഇതെന്ന് താനെയില്‍ നിന്നുള്ള ഒരു നെറ്റ് ഉപയോക്താവ് പറയുന്നു. മറ്റൊരാളാവട്ടെ, എല്ലാവരെയും സ്വന്തം മന:സാക്ഷിക്ക് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുന്ന ഒരു വിധിയാണെന്നാണ് അഭിപ്രായപ്പെട്ടത്.

ഇന്ത്യ സ്വവര്‍ഗ അനുരാഗികളെ അംഗീകരിക്കാന്‍ ഏറെ താമസിച്ചു എന്നാണ് മറ്റൊരു ഉപയോക്താവിന്റെ വാദഗതി. ലോകത്തിലെ മറ്റു രാഷ്ട്രങ്ങളിലെല്ലാം സ്വവര്‍ഗ രതിക്കാരെ അംഗീകരിക്കുന്നു, എന്തുകൊണ്ട് ഇന്ത്യയില്‍ അതുണ്ടാവുന്നില്ല എന്നും ഇദ്ദേഹം ചോദിക്കുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 120 ആയി
റയില്‍‌വേ ബജറ്റ് ഇന്ന്
സ്വവര്‍ഗം: ഇന്ത്യയ്ക്ക് മുമ്പില്‍ 126 രാജ്യങ്ങള്‍
ഇന്ധന വില ഉടന്‍ കുറയ്ക്കില്ല: ഡിയോറ
ബാങ്കുമാനേജരെ തല്ലിയ എം‌പി മാപ്പുപറഞ്ഞു
“ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് രാജ“