വ്യാഴാഴ്ച നാല് പേരില്‍ക്കൂടി വൈറസ്ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 120 ആയി ഉയര്‍ന്നു. കേരളത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയ ഒരാള്‍ മരിച്ചതും പന്നിപ്പനി ബാധകാരണമാണെന്ന് സംശയിക്കുന്നു.
ലണ്ടനില്‍ നിന്ന് രണ്ടാഴ്ച മുമ്പ് കൊല്ലത്ത് എത്തിയ സ്റ്റാന്‍ലി പെലിസ് എന്നയാളാണ് മരിച്ചത്. മരിച്ച ആളുടെ ശരീര ദ്രവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ന്യൂഡല്‍ഹിയിലെ ‘നാഷണല്‍ ഇസ്റ്റിറ്റൂട്ട് ഓഫ് കമ്യൂണിക്കേറ്റബിള്‍ ഡിസീസി’ലേക്ക് അയച്ചിട്ടുണ്ട്. പന്നിപ്പനിബാധ സ്ഥിരീകരിച്ചാല്‍ പന്നിപ്പനിബാധ മൂലം രാജ്യത്തെ ആദ്യ മരണമായിരിക്കും ഇത്.
ഗുര്‍ഗാവ്, കൊച്ചി, ബാംഗ്ലൂര്‍, പൂനെ എന്നിവിടങ്ങളിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഗുര്‍ഗാവില്‍ ഹൂസ്റ്റണില്‍ നിന്ന് മടങ്ങിയെത്തിയ ആറ് വയസ്സുകാരിയിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്ന് ബാംഗ്ലൂരില്‍ മടങ്ങിയെത്തിയ നാല് വയസ്സുകാരിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. |