പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഇന്ധന വില ഉടന്‍ കുറയ്ക്കില്ല: ഡിയോറ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ധന വില ഉടന്‍ കുറയ്ക്കില്ല: ഡിയോറ
വര്‍ദ്ധിപ്പിച്ച ഇന്ധനവില ഉടന്‍ കുറയ്ക്കാനാവില്ല എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ഡിയോറ. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി ആയിരിക്കും ഭാവിയില്‍ വില കുറയ്ക്കുക എന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

പ്രതിപക്ഷ കക്ഷികളും ഭരണ സഖ്യത്തിലെ ചില കക്ഷികളും ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ ഇന്ധനവില വര്‍ദ്ധനയെ വിമശിച്ചുകൊണ്ട് ബഹളം വച്ചപ്പോഴാണ് മുരളി ഡിയോറ പ്രതികരിച്ചത്. സാധാരണക്കാരോട് അനുഭാവം കാണിക്കുമെന്ന കോണ്‍ഗ്രസ് നയത്തിന് വിരുദ്ധമാണ് വിലവര്‍ദ്ധനയെന്ന് എസ്പി ജനറല്‍ സെക്രട്ടറി അമര്‍സിംഗ് പറഞ്ഞു.

“കോണ്‍ഗ്രസ് കാ ഹാത്ത് ആം ആദ്മി കെ സാത്ത്” (കോണ്‍ഗ്രസ് പാവങ്ങള്‍ക്ക് ഒപ്പം) എന്ന പ്രഖ്യാപനത്തിന് എതിരായാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളും പ്രവര്‍ത്തനങ്ങളും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട് എന്നും അമര്‍ സിംഗ് പറഞ്ഞു.

പാവങ്ങളോടുള്ള അനീതിയാണ് വിലവര്‍ദ്ധന എന്നും ഡീസല്‍ വില കുറയ്ക്കണമെന്നും ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു.

ചര്‍ച്ച ചെയ്യാതെ ബജറ്റിനു മുമ്പ് ഇന്ധന വില വര്‍ദ്ധിപ്പിച്ച നടപടി ജനാധിപത്യ സംവിധാനത്തെ പരിഹസിക്കലാണെന്ന് ബിജെപി ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് സാധാരണക്കാരെ കുറിച്ച് സംസാരിച്ചു എന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അവരെ വഞ്ചിച്ചു എന്നും നായിഡു കുറ്റപ്പെടുത്തി.

മുന്‍ ബിജെപി നേതാവ് കല്യാണ്‍ സിംഗും സിപി‌എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരെ രംഗത്ത് വന്നു. കോണ്‍ഗ്രസ് പാര്‍ലമെന്റിനെ നിസ്സാരമാക്കി കാണുന്നതിന് ഉദാഹരണമാണ് ബജറ്റ് സെഷനു തൊട്ടുമുമ്പ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത് എന്ന് വൃന്ദ കാരാട്ട് പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബാങ്കുമാനേജരെ തല്ലിയ എം‌പി മാപ്പുപറഞ്ഞു
“ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് രാജ“
പ്രശസ്ത ചിത്രകാരന്‍ തയ്ബ് മേത്ത നിര്യാതനായി
ഷിനെ അഹൂജയുടെ കസ്റ്റഡി നീട്ടി
സ്വവര്‍ഗ രതി കോടതി അംഗീകരിച്ചു
വിദ്യാര്‍ത്ഥികളുടെ മരണം: ഓസ്ട്രേലിയ നിഷേധിക്കുന്നു