പ്രശസ്ത ചിത്രകാരന്‍ തയ്ബ് മേത്ത(84) നിര്യാതനായി. വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു.
തയ്ബിനെ 2007 ഭാരത സര്‍ക്കാര്‍ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. സക്കിന ആണ് ഭാര്യ. ഒരു മകനും മകളും ഉണ്ട്.
ലോക പ്രശസ്തമായ ക്രിസ്റ്റിസ് ലേലത്തില്‍ കഴിഞ്ഞ വര്‍ഷം തയ്ബിന്റെ ഒരു ചിത്രത്തിന് രണ്ട് ദശലക്ഷം ഡോളര്‍ ലഭിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
കാളി എന്ന ദേവതാ ചിത്രം 2005 ല്‍ ഒരു കോടി രൂപയില്‍ അധികം രൂപ നേടിക്കൊടുത്തിരുന്നു. രൌദ്ര ഭാവം ഒപ്പിയെടുത്ത് കാന്‍വാസില്‍ പകര്‍ത്തിയാണ് കാളി എന്ന ചിത്രത്തെ ത്യ്ബ് അനശ്വരമാക്കിയത്. ‘സെലിബ്രേഷന്‍’ എന്ന ചിത്രത്തിന് 2002 ല്‍ 1.5 കോടി രൂപ ലഭിച്ചിരുന്നു.
1925 ല്‍ ഗുജറാത്തിലാണ് ജനിച്ചത്. ഒരു സിനിമാ ലാബില്‍ ഫിലിം എഡിറ്ററായാണ് തൊഴില്‍ ജീവിതം ആരംഭിച്ചത്. മുംബൈയിലെ സര്‍ ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്ന് ചിത്രരചനയില്‍ ഡിപ്ലോമ നേടിയിരുന്നു. |