ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷിനെ അഹൂജയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ജൂലൈ 16 വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കവേയാണ് കേസ് പരിഗണിച്ച അന്ധേരി കോടതി കാലാവധി നീട്ടിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജൂണ്‍ 18ന് ആണ് ഷിനെയെ മുംബൈ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്തു എന്നതാണ് ഷിനെയുടെ പേരിലുള്ള കേസ്.
പരാതിയെ തുടര്‍ന്ന് നടത്തിയ ഡി എന്‍ എ പരിശോധനയില്‍ ഷിനെ ജോലിക്കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന് തെളിഞ്ഞിട്ടുണ്ട്. മുമ്പ് നടത്തിയ വൈദ്യ പരിശോധനയിലും ഷിനെയുടെ ജോലിക്കാരി ബലാത്സംഗത്തിനിരയായി എന്ന് വ്യക്തമായിരുന്നു.
വീട്ടു ജോലിക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ജൂണ്‍ 15ന് ആണ് ഷിനെയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, താന്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നാണ് ഷിനെ വാദിക്കുന്നത്. |