പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സ്വവര്‍ഗ രതി കോടതി അംഗീകരിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വവര്‍ഗ രതി കോടതി അംഗീകരിച്ചു
സ്വവര്‍ഗ രതി നിയമാനുസൃതമാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. നാസ് ഫൌണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ആം വകുപ്പില്‍ സ്വവര്‍ഗ രതി നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന നിയമം റദ്ദാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഒരേ ലിംഗത്തിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്ക് ഉഭയകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്താമെന്നും കോടതി പറഞ്ഞു.

സ്വവര്‍ഗ രതിയെ ക്രിമിനല്‍ കുറ്റമായി കാണുന്നത് മൌലികാവകാശ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. 377 ആം വകുപ്പ് ഭേദഗതി നടത്തിയില്ല എങ്കില്‍ അത് ജീവിക്കാനുള്ള അവകാശത്തിനും നിയമത്തിനു മുന്നിലും എല്ലാവര്‍ക്കും സമത്വം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 21 ആം വകുപ്പിന്റെ ലംഘനമായിരിക്കുമെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അജിത് പ്രകാശ് ഷാ, ജസ്റ്റിസ് എസ് മുരളീധര്‍ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷണം നടത്തി.

ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍ വന്ന 377 ആം വകുപ്പ് പ്രകാരം സ്വവര്‍ഗരതി പിടിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ്. ഇനിമുതല്‍ ഉഭയകക്ഷി സമ്മതമില്ലാതെയുള്ള സ്വവര്‍ഗരതി തടയുന്നതിനു മാത്രമായിരിക്കും 377 ആം വകുപ്പ് പ്രാബല്യത്തിലുണ്ടാവുക.

സ്വവര്‍ഗ രതി ഇന്ത്യന്‍ സമൂഹം സ്വീകരിക്കില്ല എന്ന നിലപാടിലായിരുന്നു ആഭ്യന്തരമന്ത്രാലയം. എന്നാല്‍, ഇത്തരക്കാര്‍ക്ക് എച്ച് ഐ വി അണുബാധ ഉണ്ടാവാന്‍ സാധ്യത കൂടുതലായതിനാല്‍ അവര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണം എന്നാണ് ആരോഗ്യമന്ത്രാലയം വാദിച്ചിരുന്നത്. നിലവില്‍ ആഭ്യന്തരമന്ത്രാലയവും സ്വവര്‍ഗ രതി നിയമാനുസൃതമാക്കണം എന്ന നിലപാടില്‍ ആയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിദ്യാര്‍ത്ഥികളുടെ മരണം: ഓസ്ട്രേലിയ നിഷേധിക്കുന്നു
ബജറ്റ് സമ്മേളനം ഇന്ന് മുതല്‍
മമത തത്കാല്‍ വെട്ടിക്കുറയ്ക്കുമെന്ന് സൂചന
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു
തീരപ്രദേശത്ത് ആക്രമണ മുന്നറിയിപ്പ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു: റിപ്പോര്‍ട്ട്