പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > വിദ്യാര്‍ത്ഥികളുടെ മരണം: ഓസ്ട്രേലിയ നിഷേധിക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിദ്യാര്‍ത്ഥികളുടെ മരണം: ഓസ്ട്രേലിയ നിഷേധിക്കുന്നു
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 54 വിദേശ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടു എന്ന മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമായ കണക്കുകളല്ല നല്‍കിയിരിക്കുന്നത് എന്ന് ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍.

കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളില്‍ പകുതിയിലേറെയും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പത്രമായ “സിഡ്നി മോണിംഗ് ഹെറാള്‍ഡ്” റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള 15.5 ബില്യണ്‍ ഡോളര്‍ വരുമാനം നഷ്ടമാവാതിരിക്കാതാനാണ് സര്‍ക്കാര്‍ അമ്പതിലധികം വിദ്യാര്‍ത്ഥികളുടെ മരണ വിവരം പുറത്തറിയിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ “ഡിപാര്‍ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്” നല്‍കിയ കണക്കുകളെ ആധാരമാക്കിയുള്ളതാണ് റിപ്പോര്‍ട്ട് എന്നും ഈ കണക്കുകള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ മരണത്തെ കുറിച്ചും മരണ കാരണത്തെ കുറിച്ചും ഉള്ള ഔദ്യോഗിക കണക്കുകള്‍ അല്ല എന്നുമാണ് ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബജറ്റ് സമ്മേളനം ഇന്ന് മുതല്‍
മമത തത്കാല്‍ വെട്ടിക്കുറയ്ക്കുമെന്ന് സൂചന
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു
തീരപ്രദേശത്ത് ആക്രമണ മുന്നറിയിപ്പ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു: റിപ്പോര്‍ട്ട്
ഭീകര ഭീഷണി വര്‍ദ്ധിച്ചിട്ടില്ല: ചിദംബരം