ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തു കൂടി ഭീകരാക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയതായി ആഭ്യന്തര മന്ത്രി പി ചിദംബരം. എന്നാല്‍, ഉടനടി ഒരു ആക്രമണം ഉണ്ടാവും എന്നല്ല ഇതിനര്‍ത്ഥം എന്നും ചിദംബരം പറഞ്ഞു.
പടിഞ്ഞാറന്‍ തീരപ്രദേശത്തു കൂടി ആക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് കൈമാറി എന്നും മുംബൈ ഭീകരാക്രമണം നടന്നശേഷം രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചനകള്‍ അതാത് സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നതിന്റെ ഭാഗമാണിതെന്നും ചിദംബരം പറഞ്ഞു.
കണ്ട്‌ല, മുന്ദ്ര തുറമുഖങ്ങളും ജാംനഗര്‍ റിഫൈനറിയും ലഷ്കര്‍-ഇ-തൊയ്ബ ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതിനു പിന്നാലെയാണ് ചിദംബരത്തിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. താരാപൂര്‍ അണുശക്തി നിലയം, ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയവയും വിനോദ സഞ്ചാര കേന്ദ്രമായ ഗോവയും ഭീകരരുടെ ലക്‍ഷ്യങ്ങളാണെന്ന് സൂചനയുണ്ട്.
മുന്നറിയിപ്പിനെതുടര്‍ന്ന് നാവിക സേനയും തീരസംരക്ഷണ സേനയും കനത്ത ജാഗ്രത പാലിക്കുകയാണ്. മുംബൈ പൊലീസിനും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
തീരപ്രദേശത്തെ സുരക്ഷാ പാളിച്ചകള്‍ മുതലെടുത്താണ് കഴിഞ്ഞ വര്‍ഷം മുംബൈ ഭീകരക്രമണം നടന്നത്. പടിഞ്ഞാറന്‍ തീരം വഴിയാണ് ദാവൂദ് ഇബ്രാഹിം 1993ലെ മുംബൈ സ്ഫോടനങ്ങള്‍ക്ക് വേണ്ട ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇന്ത്യയിലേക്ക് കടത്തിയത്. |