പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മണ്‍സൂണ്‍ മഴ കൂടുതലിടത്തേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മണ്‍സൂണ്‍ മഴ കൂടുതലിടത്തേക്ക്
വെള്ളിയാഴ്ച മധ്യഭാരതത്തില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് മുന്നേറിയ മണ്‍സൂണ്‍ രാജ്യത്തിന്‍റെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലേക്കും ഉടന്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും കഴിഞ്ഞ ദിവസം കനത്ത മണ്‍സൂണ്‍ മഴയാണ് ലഭിച്ചത്. ആന്ധ്രപ്രദേശിലേക്കും ഒറീസ്സയിലേക്കും മണ്‍സൂണ്‍ എത്തിക്കഴിഞ്ഞു.

ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലേക്ക് മണ്‍സൂണ്‍ മഴയ്ക്ക് മുന്നേറ്റം നടത്താന്‍ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നു. ബിഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, സിക്കിം, എന്നിവിടങ്ങളിലും ഒറീസയുടെ ചില ഭാഗങ്ങളിലും അടുത്ത രണ്ടോ മൂ‍ന്നോ ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ മഴ എത്തുമെന്നാണ് കരുതുന്നത്.

എന്നാല്‍, വടക്കേ ഇന്ത്യയില്‍ വേനല്‍ച്ചൂടിന് മാറ്റമൊന്നും അനുഭവപ്പെടുന്നില്ല. ഈ ആഴ്ചാവസാനത്തിലും വടക്കേ ഇന്ത്യയില്‍ കടുത്ത ചൂട് രേഖപ്പെടുത്തി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മാവോ വിരുദ്ധ നീക്കം തുടരുന്നു
നാല് പേരില്‍ കൂടി പന്നിപ്പനി സ്ഥിരീകരിച്ചു
വംശീയത: മാധ്യമങ്ങള്‍ക്കെതിരെ മിസോ മുഖ്യന്‍
ഇന്ത്യ-പാക് ബന്ധം സമ്മര്‍ദ്ദത്തില്‍: കൃഷ്ണ
മായാവതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍
റാഗിംഗ് തുടച്ചു നീക്കണം എന്ന് രാഷ്ട്രപതി