പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മാവോ വിരുദ്ധ നീക്കം തുടരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാവോ വിരുദ്ധ നീക്കം തുടരുന്നു
പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്നാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകളുടെ അധീനതയിലായിരുന്ന കദസോള്‍ മോചിപ്പിച്ച ശേഷം സൈനികര്‍ മൊഹുല്‍റ്റല്‍ ഗ്രാമത്തിലേക്ക് കടക്കുന്നു. നക്സല്‍ ശക്തി കേന്ദ്രമായ രാംഗഡിലേക്കുള്ള പാതയിലാണ് മൊഹുല്‍റ്റല്‍.

“പീപ്പിള്‍സ് കമ്മിറ്റി എഗന്‍സ്റ്റ് പൊലീസ് അട്രോസിറ്റീസ്” എന്ന സംഘടനയുടെ നേതൃത്വത്തില്‍ മാവോയിസ്റ്റുകളും ഗോത്ര വര്‍ഗ്ഗക്കാരും എതിര്‍പ്പ് ശക്തമാക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന സൈനിക മുന്നേറ്റം ഗൌരവതരമായിരിക്കും എന്ന് ഡിഐജി എസ് എന്‍ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച 45 മിനിറ്റ് നീണ്ട സൈനിക നടപടിക്ക് ഒടുവിലാണ് കദസോളില്‍ നിന്ന് മാവോയിസ്റ്റുകളെ ഒഴിപ്പിച്ചത്. വടക്കന്‍ പ്രദേശത്തു നിന്ന് രാംഗഡിലൂടെ ലാല്‍ഗഡിലേക്കായിരിക്കും ഇനിയുള്ള സൈനിക മുന്നേറ്റം.

സി ആര്‍ പി എഫ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, സംസ്ഥാന സായുധ പൊലീസ്, ദ്രുതകര്‍മ്മ സേന എന്നീ വിഭാഗങ്ങളാണ് മാവോയിസ്റ്റുകള്‍ക്കെതിരെ സൈനിക മുന്നേറ്റം നടത്തുന്നത്. ജൂണ്‍ 20 ന് ലാല്‍ഗഡ് പൊലീസ് സ്റ്റേഷന്‍ മാവോയിസ്റ്റുകളില്‍ നിന്ന് മോചിപ്പിച്ചിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നാല് പേരില്‍ കൂടി പന്നിപ്പനി സ്ഥിരീകരിച്ചു
വംശീയത: മാധ്യമങ്ങള്‍ക്കെതിരെ മിസോ മുഖ്യന്‍
ഇന്ത്യ-പാക് ബന്ധം സമ്മര്‍ദ്ദത്തില്‍: കൃഷ്ണ
മായാവതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍
റാഗിംഗ് തുടച്ചു നീക്കണം എന്ന് രാഷ്ട്രപതി
കാണ്ടമാല്‍: ചിദംബരം ഖേദപ്രകടനം നടത്തി