പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > വംശീയത: മാധ്യമങ്ങള്‍ക്കെതിരെ മിസോ മുഖ്യന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വംശീയത: മാധ്യമങ്ങള്‍ക്കെതിരെ മിസോ മുഖ്യന്‍
ഇന്ത്യയില്‍ വംശീയ അധിക്ഷേപത്തിന് ഇരയായി എന്ന് താന്‍ പരാതിപ്പെട്ടിട്ടില്ല എന്ന് മിസോറാം മുഖ്യമന്ത്രി ലാല്‍‌തന്‍‌ഹവ്‌ല. ആരോപണം മാധ്യമ സൃഷ്ടിയാണെന്നും മിസോ മുഖ്യന്‍ വെള്ളിയാഴ്ച പറഞ്ഞു.

സിംഗപ്പൂരില്‍ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ വച്ച് താന്‍ ഇന്ത്യയില്‍ വച്ച് വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട് എന്ന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നു എന്നാണ് ലാല്‍‌തന്‍‌ഹവ്‌ല പറയുന്നത്.

ഇന്ത്യയില്‍ പല വംശങ്ങളാണുള്ളത്. പലപ്പോഴും ഒരു പ്രദേശത്തു നിന്നുള്ള ആളുടെ ശാരീരിക പ്രത്യേകതകള്‍ മറ്റൊരു പ്രദേശത്ത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തിയേക്കാം, മിസോറാം സര്‍കാരിന്‍റെ വക്താവ് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ വംശീയത പുലര്‍ത്തുന്നവരാ‍ണെന്നോ താന്‍ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട് എന്നോ അല്ല മുഖ്യമന്ത്രി പറഞ്ഞതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

വംശീയമായി അധിക്ഷേപത്തിനിരയായിട്ടുണ്ട് എന്നും അധിക്ഷേപിക്കുന്നവരോട് “ നിങ്ങളെ പോലെ ഞാനും ഒരു ഇന്ത്യക്കാരനാണ്” എന്ന് പലപ്പോഴും മറുപടി നല്‍കിയിട്ടുള്ളതായും ലാല്‍തന്‍‌ഹവ്‌ല പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍, ആര്യന്‍, ദ്രാവിഡന്‍, വടക്ക്-കിഴക്കന്‍ വംശജര്‍ എന്നീ മൂന്ന് വര്‍ഗങ്ങളാണ്ഉള്ളതെന്നും ലാല്‍തന്‍‌ഹവ്‌ല പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യ-പാക് ബന്ധം സമ്മര്‍ദ്ദത്തില്‍: കൃഷ്ണ
മായാവതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍
റാഗിംഗ് തുടച്ചു നീക്കണം എന്ന് രാഷ്ട്രപതി
കാണ്ടമാല്‍: ചിദംബരം ഖേദപ്രകടനം നടത്തി
യു എസ് സുരക്ഷാ ഉപദേഷ്ടാവ് സിംഗിനെ സന്ദര്‍ശിച്ചു
ഇന്ത്യയ്ക്ക് മുളക് “പവേര്‍ഡ്” ഗ്രനേഡ് !