പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മായാവതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മായാവതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍
ദളിത് നേതാക്കളുടെ പ്രതിമകളും പാര്‍ക്കുകളും നിര്‍ദ്ദിഷ്ട സമയത്തിനു മുമ്പേ ഉദ്ഘാടനം നടത്തിയ മായാവതിയുടെ പ്രവര്‍ത്തി സുപ്രീം കോടതി നടപടികളില്‍ നിന്ന് രക്ഷ നേടാനുള്ള തന്ത്രമാണെന്ന് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ കക്ഷികള്‍ വെള്ളിയാഴ്ച ആരോപിച്ചു.

ജൂലൈ മൂന്നിനായിരുന്നു ഉദ്ഘാടനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. അതേ ദിവസം സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെതിരെ എസ്പി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്‍റെ നേതൃത്വത്തില്‍ ഒരു പ്രതിഷേധ റാലിയും നിശ്ചയിച്ചിരുന്നു.

മായാവതി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നു എന്ന് കാണിച്ച് നല്‍കിയ പൊതു താല്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ തീരുമാനവും ജൂലൈ മൂന്നോടെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പെട്ടെന്നുള്ള തീരുമാനത്തിലൂടെ ഉദ്ഘാടന തീയതിയില്‍ മാറ്റം വരുത്തിയ മായാവതി പ്രതിഷേധത്തെ അവഗണിക്കുകയായിരുന്നു.

സ്വന്തം പ്രതിമയും ബി എസ് പി നേതാവ് കാന്‍ഷിറാമിന്‍റെ പ്രതിമയും ഉള്‍പ്പെടെ പതിനഞ്ച് പ്രതിമകളാണ് മായാവതി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്. നിര്‍ദ്ദിഷ്ട തീയതിക്ക് ഒമ്പത് ദിവസം മുമ്പായിരുന്നു ഉദ്ഘാടനം.

സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റാഗിംഗ് തുടച്ചു നീക്കണം എന്ന് രാഷ്ട്രപതി
കാണ്ടമാല്‍: ചിദംബരം ഖേദപ്രകടനം നടത്തി
യു എസ് സുരക്ഷാ ഉപദേഷ്ടാവ് സിംഗിനെ സന്ദര്‍ശിച്ചു
ഇന്ത്യയ്ക്ക് മുളക് “പവേര്‍ഡ്” ഗ്രനേഡ് !
ചിദംബരം നാല്‍കോ ഖനി സന്ദര്‍ശിക്കില്ല
മുംബൈ മഴയില്‍ മുങ്ങുന്നു