പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > റാഗിംഗ് തുടച്ചു നീക്കണം എന്ന് രാഷ്ട്രപതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റാഗിംഗ് തുടച്ചു നീക്കണം എന്ന് രാഷ്ട്രപതി
രാജ്യത്തെ ചില കോളജുകളില്‍ റാഗിംഗ് നടന്നു എന്ന റിപ്പോര്‍ട്ടുകളില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ നിന്ന് റാഗിംഗ് എന്ന കളങ്കം തുടച്ചു നീക്കാന്‍ സംസ്ഥാന ഗവര്‍ണമാര്‍ സഹായിക്കണം എന്നും പ്രതിഭ ആവശ്യപ്പെട്ടു.

ഗവര്‍ണ്‍മാര്‍ക്ക് അയച്ച കത്തിലൂടെയാണ് റാഗിംഗ് ഇല്ലാതാക്കാന്‍ സഹകരിക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റഗുലേറ്ററി സംവിധാനങ്ങള്‍ നിരീക്ഷിക്കാനും റാഗിംഗ് തടയാന്‍ നിയമപ്രകാരമുള്ള പ്രതിരോധം ആവശ്യമുണ്ടോ എന്ന് വിശകലനം ചെയ്യാനുമാണ് ഗവര്‍ണര്‍മാരോട് പ്രതിഭ ആവശ്യപ്പെട്ടിരിക്കുന്നത്.

റാഗിംഗിന്റെ കാര്യത്തില്‍ സുപ്രീം കോടതി ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. ഇതിനെതിരെ പല തലങ്ങളിലും നിയമങ്ങള്‍ പ്രാബല്യത്തിലായിട്ടുണ്ട് എന്നും ഇനിയും ഇത്തരത്തിലുള്ള നിയമങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്നും പ്രതിഭ തന്റെ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ നടത്തിപ്പുകാര്‍ക്കും അധ്യാപകര്‍ക്കുമാണ് റാഗിംഗ് തടയാനുള്ള പ്രാഥമിക ഉത്തരവാദിത്വം. ഇതിനു പുറമെ, തങ്ങളുടെ കുട്ടികള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കണമെന്നും രക്ഷകര്‍ത്താക്കള്‍ പറഞ്ഞു കൊടുക്കണം എന്നും പ്രതിഭ തന്‍റെ കത്തിലൂടെ പറയുന്നു.

വിദ്യാഭ്യാസമേഖലയില്‍ നിന്ന് റാഗിംഗിനെ തുടച്ചു നീക്കാന്‍ ഗവര്‍ണര്‍മാരും ലഫ്.ഗവര്‍ണര്‍മാരും തങ്ങളുടെ അറിവും വിജ്ഞാനവും പ്രവര്‍ത്തി പരിചയവും ഉപയോഗിക്കണം എന്നും പ്രതിഭാ പാട്ടീല്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കാണ്ടമാല്‍: ചിദംബരം ഖേദപ്രകടനം നടത്തി
യു എസ് സുരക്ഷാ ഉപദേഷ്ടാവ് സിംഗിനെ സന്ദര്‍ശിച്ചു
ഇന്ത്യയ്ക്ക് മുളക് “പവേര്‍ഡ്” ഗ്രനേഡ് !
ചിദംബരം നാല്‍കോ ഖനി സന്ദര്‍ശിക്കില്ല
മുംബൈ മഴയില്‍ മുങ്ങുന്നു
കശ്മീരി വനിത ഹിലാരിയുടെ മുസ്ലീം ഉപദേഷ്ടാവ്