പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > വംശീയ ആക്രമണത്തിനെതിരെ സുപ്രീംകോടതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വംശീയ ആക്രമണത്തിനെതിരെ സുപ്രീംകോടതി
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിദേശ രാജ്യങ്ങളില്‍ നടക്കുന്ന വംശീയ ആക്രമണത്തില്‍ സുപ്രീം കോടതി കേന്ദ്രത്തിന്‍റെ പ്രതികരണം ആവശ്യപ്പെട്ടു.

ഓസ്ട്രേലിയയിലും കാനഡയിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന വംശീയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍, വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കുറിച്ച് ജൂണ്‍ 26ന് മുമ്പ് സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഡി കെ ഗാര്‍ഗ് എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി സത്യവാങ്ങ്‌മൂലം ആവശ്യപ്പെട്ടത്.

സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതിനൊപ്പം വാദം കേള്‍ക്കുന്നത് ജൂണ്‍ 29ന് ആയിരിക്കുമെന്നും വെക്കേഷന്‍ ബഞ്ചിലെ ജസ്റ്റിസുമാരായ ദല്‍‌വീര്‍ ഭണ്ഡാരിയും അശോക് കുമാര്‍ ഗാംഗുലിയും പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ കേസില്‍ സര്‍ക്കാരിനെ സഹായിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍ സ്വന്തം പൌരന്‍‌മാരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ താല്പര്യം കാണിക്കുന്നില്ല എന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്.

ഇതിനിടെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് ഓസ്ട്രേലിയയിലെ ഇമിഗ്രേഷന്‍ അതോറിറ്റി ഞായറാഴ്ച ഇന്ത്യന്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കശ്മീര്‍ ബലാ‍ത്സംഗം: പൊലീസിനെതിരെ കമ്മീഷന്‍
മൂന്ന് പേര്‍ക്ക് കൂടി പന്നിപ്പനി
താക്കറെയെ ഐസിയുവില്‍ നിന്ന് മാറ്റി
അഞ്ച് സംസ്ഥാനങ്ങളില്‍ നക്സല്‍ ബന്ദ്
ഹിന്ദുത്വത്തെ ഉപേക്ഷിക്കില്ല: അദ്വാനി
ബിജെപി യോഗത്തില്‍ അസ്വാരസ്യങ്ങള്‍