പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > കസബ് കോടതിയില്‍ കുഴഞ്ഞുവീണു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കസബ് കോടതിയില്‍ കുഴഞ്ഞുവീണു
തന്‍റെ ആക്രമണ രംഗങ്ങളുടെ ചിത്രങ്ങള്‍ കണ്ട് മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ ഏക പ്രതി അജ്മല്‍ അമീര്‍ കസബ് കോടതിയില്‍ കുഴഞ്ഞു വീണു. ഒരു മാധ്യമ പ്രവര്‍ത്തകനായ സാക്ഷിയാണ് കോടതിയില്‍ ആക്രമണ രംഗങ്ങളുടെ ഫോട്ടോകള്‍ സമര്‍പ്പിച്ചത്.

മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസില്‍ നവംബര്‍ 26 രാത്രിയില്‍ നടന്ന വെടിവയ്പ് രംഗങ്ങളുടെ ഫോട്ടോകളാണ് മാധ്യമ പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ ഡിസൂസ കോടതിയില്‍ ഹാജരാക്കിയത്. ഇവിടെ നടന്ന വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഡിസൂസ ഹാജരാക്കിയ 100 ഫോട്ടോകളില്‍ 20 എണ്ണം കോടതി ഫയലില്‍ സ്വീകരിച്ചു. കസബ് എ കെ-47 തോക്കുമായി നില്‍ക്കുന്നതും വെടിവയ്ക്കുന്നതുമാണ് ഇതില്‍ മൂന്നെണ്ണം. കസബും കൂട്ടുകാരന്‍ അബു ഇസ്മയിലും ചേര്‍ന്ന് ടെര്‍മിനസിലുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതാണ് മറ്റ് നാലെണ്ണം.

കോടതിയില്‍ സമര്‍പ്പിച്ച ഫോട്ടോകള്‍ക്ക് നേരെ ഉറ്റു നോക്കിയ കസബ് കണ്ണീരോടെ കോടതി മുറിയില്‍ വീഴുകയായിരുന്നു. തനിക്ക് സുഖമില്ല എന്ന് കസബ് പറഞ്ഞതായും സൂചനയുണ്ട്.

ആക്രമണ സമയത്തെ സി‌എസ്ടി വെയ്‌റ്റിംഗ് ഹാളിന്‍റെ പത്ത് ഫോട്ടോകളും അക്രമികള്‍ക്ക് നേരെ ഉന്നം നോക്കുന്ന മരിച്ച പൊലീസുകാരായ അംബാദാസ് പവാര്‍, ശശാങ്ക് ഷിന്‍ഡെ എന്നിവരുടെ ഓരോ ഫോട്ടോകളും വെടിവയ്പില്‍ മരിച്ച ടെര്‍മിനസിലെ ഒരു പുസ്തക കച്ചവടക്കാരന്‍റെ ഫോട്ടോയും ഡിസൂസ തെളിവായി ഹാജരാക്കിയതില്‍ ഉള്‍പ്പെടുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പന്നിപ്പനി നിയന്ത്രണാധീനം: ആസാദ്
അഹൂജയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ബിജെപിയുടെ സ്ഥിതി സ്ഫോടനാത്മകം: സുഷമ
മാന്ദ്യം മറികടക്കാന്‍ സഹായിക്കും: സിംഗ്
അമര്‍നാഥ് യാത്രയ്ക്ക് തുടക്കമായി
റാഗിംഗിനെ തളയ്ക്കാന്‍ ഹെല്‍‌പ്‌ലൈനും