പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സിഡ്നിയില്‍ ഇന്ത്യന്‍ പ്രതിഷേധറാലി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സിഡ്നിയില്‍ ഇന്ത്യന്‍ പ്രതിഷേധറാലി
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഓസ്ട്രേലിയയില്‍ നടക്കുന്ന വംശീയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച സിഡ്നിയില്‍ പ്രതിഷേധ റാലി നടത്തി.

റാലിയില്‍ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്‍റ്സ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് റാലി സംഘടിപ്പിച്ചത്.

വംശീയ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ടൌണ്‍ ഹാളില്‍ നിന്ന് ഹൈപാര്‍ക്ക് വരെയാണ് റാലി നടന്നത്. കഴിഞ്ഞ ഞായറാഴ്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ മെല്‍ബണിലും പ്രതിഷേധ റാലി നടത്തിയിരുന്നു.

കാപ്സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്‍റിലെ വിദ്യാര്‍ത്ഥിയായ അമൃത് പാല്‍ സിംഗ് വെള്ളിയാഴ്ച മെല്‍ബണില്‍ വച്ച് ക്രൂര മര്‍ദ്ദനത്തിനിരയായിരുന്നു. ആന്ധ്രയില്‍ നിന്നുള്ള ശ്രാവണ്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥി സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം വിക്രാന്ത് രാജേഷ് രതന്‍ (22) എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കാറ് അക്രമികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ് ഉറപ്പ് നല്‍കിയെങ്കിലും അക്രമ സംഭവങ്ങള്‍ തുടരുകയാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നക്സലിസം, 1500 കോടിയുടെ സാമ്രാജ്യം !
“യു എസ് കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടില്ല“
ഓസ്ട്രേലിയ: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കാര്‍ കത്തിച്ചു
കാട്ടാനയെ താപ്പാനകള്‍ തുരത്തിയോടിച്ചു
പന്നിപ്പനി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്
കശ്മീര്‍ പ്രതിഷേധം: ഗീലാനി അറസ്റ്റില്‍