ബിജെപിയുടെ രാജ്യസഭാ നേതാവായി അരുണ്‍ ജയ്‌റ്റ്‌ലിയെ ബുധനാഴ്ച തെരഞ്ഞെടുത്തു. സുഷമാ സ്വരാജാണ് ലോക്സഭ ഉപ നേതാവ്. എസ് എസ് അലുവാലിയ ആണ് രാജ്യസഭ ഉപനേതാവ്.
ഞായറാഴ്ചചേര്‍ന്ന ബിജെപി സമിതി എല്‍ കെ അദ്വാനിയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. പാര്‍ട്ടിയുടെ ലോക്സഭ, രാജ്യസഭ നേതാക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരവും അദ്വാനിക്ക് നല്‍കിയിരുന്നു.
വെങ്കയ്യ നായിഡു, ജയ്റ്റ്‌ലി എന്നിവരുടെ പേരുകളാണ് രാജ്യ സഭാ നേതൃ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നത്. പാര്‍ട്ടിയില്‍ അധികാരത്തിനായുള്ള വടം വലി മുറുകുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍, ബിജെപിയെ പോലെയുള്ള പാര്‍ട്ടിയില്‍ നേതൃ യോഗങ്ങള്‍ നടക്കുമ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വരും. അതെ കുറിച്ച് ചര്‍ച്ചകളും നടക്കും. എന്നാല്‍, നേതാക്കള്‍ പാര്‍ട്ടി വിട്ട് പോവുകയാണ് എന്നല്ല ഇതിനര്‍ത്ഥം എന്ന് ജയ്‌റ്റ്‌ലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് പാര്‍ട്ടിയില്‍ കോണ്‍ഗ്രസിനെ പോലെ കുടുംബ വാഴ്ചയല്ലാത്തതിനാലാണ് എന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. |