ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഞായറാഴ്ച ചേര്‍ന്ന ബിജെപി യോഗത്തിലാണ് അദ്വാനിയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തത്.
പാര്‍ട്ടി യോഗത്തില്‍ രാജ്യസഭ നേതാവിന്‍റെയും ലോക്സഭ ഉപനേതാവിന്‍റെയും കാര്യത്തില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അദ്വാനിക്ക് വിട്ടിരിക്കുകയാണ്.
സുഷമ സ്വരാജ് ലോക്സഭാ ഉപ നേതാവാകുമെന്നാണ് സൂചന. അതേസമയം, രാജ്യസഭാ നേതാവായി വെങ്കയ്യ നായിഡുവോ അരുണ്‍ ജയ്‌റ്റ്‌ലിയോ സ്ഥാനമേല്‍ക്കുമെന്നാണ് കരുതുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ പരാജയത്തെയും അതിനുള്ള കാരണങ്ങളെയും അവഗണിക്കാനാവില്ല എന്ന് അദ്വാനി പാര്‍ട്ടിയോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമല്ല കോണ്‍ഗ്രസിന് ലഭിച്ച വിജയമെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.
ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ ബിജെപി തയ്യാറാണെന്ന് പറഞ്ഞ അദ്വാനി അവശ്യ ഘട്ടങ്ങളില്‍ ദേശീയത ആവശ്യപ്പെടുന്ന എന്ത് കാര്യത്തിനും സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും പറഞ്ഞു. |