പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മന്ത്രിസഭയില്‍ ‘വളകിലുക്കം കുറയുന്നു‘
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മന്ത്രിസഭയില്‍ ‘വളകിലുക്കം കുറയുന്നു‘
മന്‍‌‌മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ഇത്തവണ ഒമ്പത് വനിതാ മന്ത്രിമാര്‍ മാത്രം. കഴിഞ്ഞ യുപി‌എ മന്ത്രിസഭയില്‍ പത്ത് വനിതാ മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്.

മന്‍‌മോഹന്‍ സിംഗിനൊപ്പം മമതാ ബാനര്‍ജി, അംബികാ സോണി. മീരാ കുമാര്‍ എന്നീ മൂന്ന് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പുതുതായി എത്തുന്ന മന്ത്രിമാരില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയില്‍ നിന്നുള്ള കൃഷ്ണ തിറാത്ത്, പഞ്ചാബില്‍ നിന്നുള്ള പ്രിനീത് കൌര്‍ എന്നിവരും എന്‍സിപിയുടെ അഗതാ സാംഗ്‌മയുമാണ് പുതുമുഖങ്ങള്‍.

തിറാത്തിന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. കൌറിനും സാംഗ്‌മയ്ക്കും സഹമന്ത്രി സ്ഥാനവും നല്‍കിയിരിക്കുന്നു.

കുമാരി സെല്‍ജ, ഡി പുരന്ദേശ്വരി, പനബക ലക്ഷ്മി എന്നിവരാണ് മന്‍‌മോഹന്‍ സര്‍ക്കാരിലെ മറ്റ് സ്ത്രീ മുഖങ്ങള്‍.

കഴിഞ്ഞ മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വകുപ്പ് സഹമന്ത്രി രേണുകാ ചൌധരി ഇത്തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഭീകരാക്രമണം: വിമര്‍ശനം കേന്ദ്രത്തിന്
തിമോത്തി റോമര്‍ ഇന്ത്യന്‍ അംബാസഡര്‍
സാംഗ്‌മ കുട്ടി, കൃഷ്ണ കാരണവര്‍
മന്‍‌മോഹന്‍ 78 മന്ത്രിമാരെ നയിക്കും
കസബ്: കൂട്ടാളികള്‍ തട്ടിക്കയറിയെന്ന് സാക്ഷി
റയില്‍‌വെ “ഓണ്‍ എസ് എം എസ്‍”