തമിഴ്നാട്ടില്‍ 400 പേര്‍ക്ക് എലിപ്പനി ബാധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രാമേശ്വരം ജില്ലയിലെ പാമ്പനടുത്തുള്ള വിവിധ ഗ്രാമങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാമ്പനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി.
ചികിത്സക്കാവശ്യമായ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. |