പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്: കാരാട്ട്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്: കാരാട്ട്
തെരഞ്ഞെടുപ്പിന് ശേഷം ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല എങ്കില്‍ കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്ന് സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

മൂന്നാം മുന്നണി നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു എന്നും മുന്നണിക്ക് ഉദ്ദേശിച്ച രീതിയില്‍ സീറ്റുകള്‍ ലഭിച്ചില്ല എങ്കില്‍ ബിജെപിക്ക് പിന്തുണ നല്‍കില്ല എന്നും കാരാട്ട് പറഞ്ഞു. മൂന്നാം മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ല എങ്കില്‍ കോണ്‍ഗ്രസിനെയാണോ ബിജെപിയെ ആണോ പിന്തുണയ്ക്കുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാരാട്ട്.

എന്നാല്‍, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാനും കാരാട്ട് തയാറായില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കാം എന്നായിരുന്നു കാരാട്ട് മറുപടി പറഞ്ഞത്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ചില മാറ്റങ്ങള്‍ക്ക് നടന്നേക്കാം എന്നും കാരാട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. ജനതാദള്‍ (യു), എന്‍സിപി എന്നീ കക്ഷികള്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും മൂന്നാം മുന്നണിക്ക് പിന്തുണ നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്നും കാരാട്ട് പറഞ്ഞു.

എന്നാല്‍, മന്‍‌മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കില്ല എന്ന് കാരാട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ക്ക് ഉള്ള സാധ്യതകള്‍ തുറന്നു കിടക്കുകയാണെന്നും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ആയിരുന്നു കാരാട്ട് പറഞ്ഞിരുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലങ്കയുടെ സ്വയംഭരണത്തെ മാനിക്കണം: സിംഗ്
പുറത്താക്കിയിട്ടില്ലെന്ന് മൊയ്‌ലി
പുലികള്‍ നുഴഞ്ഞുകയറാന്‍ ഒരുങ്ങുന്നു: നാവികസേന
തൃണമൂല്‍ ‍- സിപി‌എം ഏറ്റുമുട്ടലില്‍ 9 മരണം
കശ്മീരില്‍ ലഷ്കര്‍ കമാന്‍ഡറെ വധിച്ചു
നിതീഷിനെ വിമര്‍ശിച്ചു, മൊയ്‌ലിയുടെ ജോലി തെറിച്ചു