കേന്ദ്രത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പിന്തുണ നല്‍കില്ലെന്ന് ബിജു ജനതാദള്‍ നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് വ്യക്തമാക്കി. ഒറീസയില്‍ ബിജെഡി അധികാരത്തിലെത്തുമെന്നും നവീന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിനെ താങ്ങിനിര്‍ത്തിയ ഇടത് നയിക്കുന്ന മൂന്നാം മുന്നണിക്കാണ് പിന്തുണയെന്ന വ്യക്തമായ സൂചനയാണ് നവീന്‍റെ വാക്കുകള്‍. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു നവീന്‍റെ അഭിപ്രായപ്രകടനം.
തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായാണ് നവീനെ കാണാനെത്തിയതെന്ന് കാരാട്ട് പറഞ്ഞു. 11 വര്‍ഷത്തോളം എന്‍ഡിഎ സഖ്യത്തിലായിരുന്ന നവീന്‍ അടുത്തിടെയാണ് സംസ്ഥാനത്ത് ഇടത് കക്ഷികളുമായി സഖ്യമുണ്ടാക്കിയത്. |