കേന്ദ്രത്തില്‍ കോണ്‍ഗ്രസോ ബി ജെ പിയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പിന്തുണക്കില്ലെന്ന് ബി ജെ ഡി നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് വ്യക്‌തമാക്കി. ഭുവനേശ്വറില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബി ജെ പിയുടെ പിന്തുണ വീണ്ടും ആവശ്യപ്പെടില്ലെന്നും നവീന്‍ വ്യക്തമാക്കി. സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും പട്നായിക്ക് പറഞ്ഞു.
കാന്ധമാലില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന ആക്രമങ്ങളാണ് ബി ജെ പിയുമായി സഖ്യമവസാനിപ്പിക്കാനും എന്‍ ഡി എ വിട്ട് പുറത്ത് വരാനും പ്രേരിപ്പിച്ചത്. ഒറീസയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഇണങ്ങുന്ന വ്യക്തിയെയായിരിക്കും പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണയ്ക്കുകയെന്നും നവീന്‍ പറഞ്ഞു. |