ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി മേനകാഗാന്ധി ശനിയാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ അനോള മണ്ഡലത്തില്‍ നിന്നാണ് വരുണ്‍ ഗാന്ധിയുടെ മാതാവായ മേനകാഗാന്ധി മത്സരിക്കുന്നത്.
ബറേലി ജില്ലാ മജിസ്ട്രേറ്റിനു മുമ്പാകെയാണ് അമ്പത്തിരണ്ടുകാരിയായ മേനക പത്രിക സമര്‍പ്പിച്ചത്.
നിലവില്‍ പിലിബിറ്റിലെ എം പിയാണ് മേനക. പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് പത്രിക നല്‍കാനെത്തിയത്. മകന്‍ വരുണ്‍ഗാന്ധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്നില്ല. വരുണിന് മത്സരിക്കാനായി തന്‍റെ സിറ്റിംഗ് സീറ്റായ പിലിബിറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. |