വരുണ്‍ ഗാന്ധിക്കെതിരെ ദേശരക്ഷാ നിയമ പ്രകാരം എടുത്തിരിക്കുന്ന കേസ് പിന്‍വലിച്ചില്ല എങ്കില്‍ ബിഎസ്പി വലിയ വില നല്‍കേണ്ടി വരുമെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്‌റ്റ്ലി.
“ യുപി മുഖ്യമന്ത്രി ക്രൂരമായ രാഷ്ട്രീയം അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള നടപടികള്‍ രാഷ്ട്രീയ പരമായ വിജയം നല്‍കില്ല എന്ന് സംസ്ഥാനത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും.
വരുണിനെതിരെ എന്‍എസ്‌എയും കൊലപാതക കുറ്റവും ചുമത്തിയത് പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. വരുണിനു മേല്‍ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിച്ചില്ല എങ്കില്‍ ബിഎസ്പിക്ക് വലിയ വില നകേണ്ടിവരും“, ജയ്‌റ്റ്ലി കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ മാധ്യമ പ്ര്വര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മേനക ഗാന്ധി മാപ്പ് പറയേണ്ട കാര്യമില്ല എന്നും അവര്‍ വരുണിനെതിരെ എന്‍എസ്‌എ പ്രയോഗിച്ചതിനെ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും ജയ്‌റ്റ്ലി പറഞ്ഞു. മായാവതി ഒരു തെറ്റായ കീഴ്‌വഴക്കത്തിനാണ് തുടക്കമിട്ടത് എന്നും ബിജെപി മേനകയ്ക്കും വരുണിനും ഉറച്ച പിന്തുണ നല്‍കുമെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.
|