സജീവ രാഷ്ട്രീയത്തിലെത്തിയ തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്കും ഭാര്യയ്ക്കുമായി 88 കോടി രൂപയുടെ ആസ്തി. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്ങ്‌മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ചിരഞ്ജീവിയെക്കാള്‍ ആസ്തി കൂടുതലുള്ളത് ഭാര്യ സുരേഖയ്ക്കാണ്. സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നത് പ്രകാരം ചിരുവിന് 30.32 കോടിരൂപയുടെയും ഭാര്യയ്ക്ക് 48 കോടിരൂപയുടെയും സ്ഥാവര സ്വത്തുണ്ട്. ചിരഞ്ജീവിയുടെ ജംഗമ സ്വത്ത് 3.50 കോടി രൂപയും സുരേഖയുടേത് 6.16 കോടി രൂപയുടെതും ആണ്.ചിരുവിന്‍റെ ജംഗമ സ്വത്തില്‍ 634,521 രൂപയും 21 ലക്ഷം നിക്ഷേപവും 1.12 കോടിയുടെ ബോണ്ടുകളും 827,150 രൂപ വില വരുന്ന ഹോണ്ട സിആര്‍വി കാറും 1.95 കോടിയുടെ സ്വര്‍ണവും ഉള്‍പ്പെടുന്നു.വെള്ളിയാഴ്ച പലാകൊലേ നിയമസഭാ മണ്ഡലത്തിലാണ് പ്രജാരാജ്യം പാര്‍ട്ടി തലവനായ ചിരഞ്ജീവി തന്‍റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. |