പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > അക്ഷയ് ഫാഷന്‍ഷോ വിവാദത്തില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അക്ഷയ് ഫാഷന്‍ഷോ വിവാദത്തില്‍
PTI
ബോളിവുഡ് നായകന്‍ അക്ഷയ് കുമാര്‍ ലാക്‍മെ ഫാഷന്‍ വീക്കില്‍ നടത്തിയ പ്രകടനം വിവാദമാവുന്നു. ഷോയില്‍ അക്ഷയുടെ ജീന്‍സിന്‍റെ ബട്ടണ്‍ ഭാര്യ ട്വിങ്കിള്‍ പരസ്യമായി അഴിച്ചതിനെതിരെ ഒരു പൊതുപ്രവര്‍ത്തകന്‍ വകോല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

‘ലെവിസ്’ ജീന്‍സിന്‍റെ പ്രചാരണത്തിനായാണ് അക്ഷയ് റാമ്പിലെത്തിയത്. റാമ്പിലൂടെ നടന്നെത്തിയ അക്ഷയ് ഭാര്യ ട്വിങ്കിളിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവര്‍ ജീന്‍സിന്‍റെ മുകള്‍ ബട്ടന്‍ അഴിച്ചു. ഇത് അസഭ്യ പ്രകടനമാണെന്ന് കാണിച്ചാണ് അനില്‍ നായര്‍ എന്നയാള്‍ പരാതി നല്‍കിയത്.

അക്ഷയ് കുമാര്‍ ഭാര്യ ട്വിങ്കിള്‍, ഷോ നടത്തിപ്പുകാര്‍, ഷോ നടന്ന ഹോട്ടല്‍ ഉടമ എന്നിവര്‍ക്കെതിരെ അശ്ലീല പ്രകടനത്തിന് 292, 293 എന്നീ വകുപ്പുകളില്‍ കേസെടുക്കണം എന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന് ആസ്പദമായ സംഭവത്തെ കുറിച്ചുള്ള പത്ര വാര്‍ത്തകളും വീഡിയോ ഫൂട്ടേജും സമര്‍പ്പിച്ചിട്ടുമുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാക് ആത്മാര്‍ത്ഥതകാട്ടണണം: സിംഗ്, ഒബാമ
വരുണ്‍: യുപി സര്‍ക്കാരിന് നോട്ടീസ്
ദത്തിനെ ഭീഷണിപ്പെടുത്തിയിട്ടില്ല: ഭരദ്വാജ്
സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി: ചിദംബരം
ബോളിവുഡ് അനിശ്ചിതകാല സമരത്തിലേക്ക്
സഞ്ജയ് ദത്ത് എസ്പി ജനറല്‍ സെക്രട്ടറി