പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > വരുണിനെ ഇറ്റാവ ജയിലിലേക്ക് മാറ്റി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വരുണിനെ ഇറ്റാവ ജയിലിലേക്ക് മാറ്റി
ജീവന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബിജെപിയുടെ പിലിബിറ്റ് സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിയെ കനത്ത സുരക്ഷയുള്ള ഇറ്റാവ ജയിലിലേക്ക് മാറ്റി. വരുണിനെ ബുധനാഴ്ച വെളുപ്പിനാണ് പിലിബിറ്റ് ജയിലില്‍ നിന്നും ഇറ്റാവയിലേക്ക് മാറ്റിയത്.

കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് വരുണിനെ ഇറ്റാവയിലേക്ക് മാറ്റിയത്. പിലിബിറ്റില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് ഇറ്റാവ ജയില്‍.

ദാവൂദ് സംഘം വധിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്ന വാര്‍ത്ത പുറത്തു വന്നതാണ് വരുണിന് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കാന്‍ കാരണമായത്.

മാര്‍ച്ച് 21ന് രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്ത ഛോട്ടാ ഷക്കിലിന്‍റെ സംഭാഷണമാണ് വരുണിനെതിരെയുള്ള വധ ശ്രമം തടയാന്‍ സഹായിച്ചത്. ഛോട്ടാ ഷക്കീല്‍ പദ്ധതി ഏല്‍പ്പിച്ചിരുന്ന റഷിദ് മലബാറിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാകിസ്ഥാന്‍ ഭീകര പ്രഭവകേന്ദ്രം: സിംഗ്
വരുണിനെതിരെ വധശ്രമം : റിപ്പോര്‍ട്ട്
അസമില്‍ സ്ഫോടനം; ഒരു മരണം
സോണിയ വീണ്ടും “ ടൈംസ് ശക്ത ”
മൂന്നാം മുന്നണി ഇല്ലെന്ന് അദ്വാനി
സഞ്ജയ് ദത്തിന് മത്സരിക്കാനാവില്ല