പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > വരുണ്‍: മേനക ഗാന്ധി പ്രതികരിക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വരുണ്‍: മേനക ഗാന്ധി പ്രതികരിക്കുന്നു
ദിവസങ്ങള്‍ നീണ്ട നിശബ്ദതയ്ക്ക് വിരാമമിട്ട് വരുണ്‍ ഗാന്ധി വിവാദത്തില്‍ മേനക ഗാന്ധി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കുന്നതിന് കാരണം പാര്‍ട്ടിയുടെ സിഖ് വിരുദ്ധ നയം മറയ്ക്കാനാണെന്ന് മേനക പറഞ്ഞു.

ആയിരക്കണക്കിന് സിഖുകാര്‍ കൊല്ലപ്പെട്ട സിഖ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് ടിക്കറ്റ് നല്‍കിയ കോണ്‍ഗ്രസ് ആണ് യഥാര്‍ത്ഥത്തില്‍ നാണിക്കേണ്ടത്. അവര്‍ക്ക് സിഖ് വിരുദ്ധത മറയ്ക്കാന്‍ ഇത്തരം ടേപ്പുകള്‍ (വരുണിന്‍റെ പ്രസംഗ ടേപ്പുകള്‍) വേണ്ടി വന്നു, മേനക ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വരുണ്‍ ഗാന്ധി മുസ്ലിങ്ങള്‍ക്ക് എതിരായി നടത്തിയ പ്രസംഗങ്ങള്‍ക്ക് പുറമെ സിഖുവിരുദ്ധ പ്രസംഗങ്ങളുടെ സിഡിയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു.

എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിഡിയുടെ വിശ്വാസ്യതയില്‍ സംശയം തോ‍ന്നിയതിനാല്‍ സിഡി തെളിവായി സ്വീകരിച്ചില്ല എന്ന് മേനക പറഞ്ഞു. വരുണ്‍ അത്തരത്തില്‍ സംസാരിക്കുകയില്ല എന്നും മേനക ഉറപ്പിച്ചു പറഞ്ഞു.

സിഖ് മതത്തില്‍ ജനിച്ചതില്‍ അഭിമാനമുണ്ടെന്നും ഹിന്ദു മതവും സിഖ് മതവും തമ്മില്‍ വ്യത്യാസമില്ല എന്നും മേനക കൂട്ടിച്ചേര്‍ത്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഫ്രീദ ഹോളിവുഡ് ‘ സെക്സിയസ്റ്റ്’ പട്ടികയില്‍
ലാലു, മുലായം, പാസ്വാന്‍ ഒന്നിച്ചു
വരുണ്‍ സുപ്രീംകോടതിയിലേക്ക്
പി‌എം‌കെ ജയലളിതയ്ക്കൊപ്പം
ആഷ് ‘ബോളിവുഡ് ബാര്‍ബി’ ?
കശ്മീരില്‍ ലഷ്കര്‍ കമാന്‍ഡറെ വധിച്ചു